കോണ്‍ഗ്രസിന്റെ നിലനില്‍പ് ഭീഷണിയില്‍; അഹങ്കാരമില്ലാത്ത പുതുമുഖങ്ങള്‍ വരണം: ജയ്‌റാം രമേശ്

 


ന്യൂഡല്‍ഹി: (www.kvartha.com 13/02/2015) കോണ്‍ഗ്രസ് നിലനില്‍ പ് ഭീഷണി നേരിടുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയ്‌റാം രമേശ്. കോണ്‍ഗ്രസ് നിലനില്‍ക്കണമെങ്കില്‍ പാര്‍ട്ടിയിലേയ്ക്ക് അഹങ്കാരമില്ലാത്ത പുതുമുഖങ്ങള്‍ കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എ.എ.പിയുടെ വിജയത്തില്‍ നിന്നും കോണ്‍ഗ്രസ് പാഠങ്ങള്‍ പഠിക്കണമെന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായപ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

കോണ്‍ഗ്രസിന്റെ നിലനില്‍പ് ഭീഷണിയില്‍; അഹങ്കാരമില്ലാത്ത പുതുമുഖങ്ങള്‍ വരണം: ജയ്‌റാം രമേശ്എ.എ.പി മുന്നോട്ടുപോകുന്നത് അദ്ദേഹത്തിന്റെ ആശയങ്ങളും അജണ്ടയുമായാണെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. അദ്ദേഹം എന്തിന് വേണ്ടി നിലകൊള്ളുന്നുവോ അത് എ.എ.പി പ്രവര്‍ത്തിച്ചു കാണിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ കാഴ്ചപ്പാടുകളും രാഷ്ട്രീയവുമാണ് കോണ്‍ഗ്രസ് നടപ്പിലാക്കേണ്ടത്. പ്രവര്‍ത്തകരെ നേരിട്ട് അവരുടെ വീടുകളിലെത്തി കാണുക, പുതുമുഖങ്ങളെ കൊണ്ടുവരിക, ജനവികാരത്തെ മാനിക്കുക, അഹങ്കാരവും അഹന്തയും വെടിയുക, അധികാരത്തിലിരിക്കുന്നവരുടെ ആഡംബരം ഒഴിവാക്കുക, താഴേക്കിടയിലുള്ളവരുമായി ബന്ധം സ്ഥാപിക്കല്‍, ഏത് സമയവും നേതാക്കളെ കാണാന്‍ ജനങ്ങള്‍ക്ക് അനുവാദം നല്‍കുക, നേതാക്കളുടെ ദീര്‍ഘവീക്ഷണം തുടങ്ങിയ കാര്യങ്ങളാണ് എ.എ.പിയില്‍ നിന്നും പഠിക്കേണ്ടത്- ജയ്‌റാം രമേശ് പറഞ്ഞു.

അഴിമതിയുടെ കറ പുരണ്ട കോണ്‍ഗ്രസിനേയും എ.എ.പിയേയും എങ്ങനെ താരതമ്യം ചെയ്യുമെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

എ.എ.പി കുറച്ച് വര്‍ഷങ്ങള്‍ ഭരിക്കട്ടെ. അവരുടെ മേലും അഴിമതി ആരോപണങ്ങള്‍ ഉണ്ടാകില്ലെന്ന് ആരറിഞ്ഞു? പക്ഷേ ഒരു കാര്യമുണ്ട്. കോണ്‍ഗ്രസുകാര്‍ അഴിമതിക്ക് വേണ്ടി നിലകൊള്ളുന്നവരാണെന്ന ഒരു ധാരണ ജനങ്ങള്‍ക്കുണ്ട്.

SUMMARY: After the last Delhi election, the Congress vice-president said the party needed to learn lessons from the AAP victory. What lessons did you learn which resulted in this big zero in the next Delhi election?

Keywords: Delhi Assembly Poll, Aam Aadmi Party, BJP, Congress, Kiran Bedi, Arvind Kejriwal, Jayram Ramesh, Rahul Gandhi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia