വിവാഹശേഷം പണം ആവശ്യപ്പെടുന്നതും സ്ത്രീധനത്തില്‍പ്പെടുമെന്ന് സുപ്രിം കോടതി
Feb 15, 2015, 17:29 IST
ഡല്‍ഹി: (www.kvartha.com 15/02/2015) വിവാഹശേഷം ഭാര്യയോട് ഭര്‍ത്താവ് പണമാവശ്യപ്പെടുന്നത് സ്ത്രീധനത്തില്‍പ്പെടുമെന്ന് സുപ്രിം കോടതി. വിവാഹത്തിന് മുമ്പ് സ്ത്രീധനം ആവശ്യപ്പെടുന്നതുപോലെത്തന്നെ കുറ്റകരമാണ് വിവാഹശേഷം സ്വത്തോ പണമോ ആവശ്യപ്പെട്ട് ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നതെന്ന് സുപ്രിം കോടതി ചൂണ്ടി കാട്ടി . സ്ത്രീധനപീഡനത്തെ തുടര്‍ന്ന് പതിനേഴ് വര്‍ഷം മുമ്പുണ്ടായ കൊലപാതക്കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച ഹൈക്കോടതി നടപടി ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ എം വൈ ഇഖ്ബാല്‍, പിനാകി ഘോഷ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. ഉത്തര്‍ഖണ്ഡ് സ്വദേശി ഭീം സിംഗിന്റെ ഭാര്യ പൊള്ളലേറ്റു മരിച്ച കേസിന്റെ വിധി പ്രഖ്യാപിക്കേയാണ് സ്ത്രീധനത്തെക്കുറിച്ച് ഇത്തരത്തിലൊരു പ്രസ്താവന കോടതി നടത്തിയത്. സ്ത്രീധനമെന്ന സാമൂഹിക വിപത്ത് രാജ്യത്ത് ശക്തമായി നിലനില്‍ക്കുന്നതായി കോടതി അഭിപ്രായപ്പെട്ടു. തങ്ങള്‍ വിവാഹത്തിന് മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലെന്ന ഭീം സിംഗിന്റെ കുടുംബത്തിന്റെ വാദം കോടതി തള്ളി. സാഹചര്യത്തെളിവുകളെല്ലാം ഭീം സിങ്ങിനെതിരാണെന്നും ഹൈക്കോടതി വിധി ജീവപര്യന്തം ശരിവയ്ക്കുന്നതായും സുപ്രീം കോടതി ഉത്തരവിട്ടു.
1997 മേയില്‍ വിവാഹിതയായ പ്രേമാദേവി സെപ്റ്റംബര്‍ ഇരുപത്താറിനാണ് പൊള്ളലേറ്റു മരിച്ചത്. വിഷം ഉള്ളില്‍ ചെന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
Also Read:
റെയില്‍വെ ട്രാക്കില്‍ കഞ്ചാവു വലി: 4 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
Keywords: Supreme Court of India, Dowry, Marriage, India, New Delhi, Husband, Wife, Murder case, Justice, Court, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.