ഇന്ത്യക്കാരനേയും വീട്ടുജോലിക്കാരിയേയും സിംഗപ്പൂരിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 


സിംഗപ്പൂര്‍: (www.kvartha.com 03/02/2015) ഇന്ത്യക്കാരനേയും ഇന്തോനേഷ്യക്കാരി വീട്ടുജോലിക്കാരിയേയും സിംഗപ്പൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഗേലാംഗിലെ ഹോട്ടല്‍ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

29കാരിയായ വീട്ടുജോലിക്കാരിയുടെ കഴുത്തറുത്ത നിലയിലാണ് മൃതദേഹം. അതേസമയം 31കാരനായ ചിന്നസ്വാമി ബാസ്‌ക്കറിന്റെ മൃതദേഹം തൂങ്ങിയ നിലയിലാണ്.

ഇന്ത്യക്കാരനേയും വീട്ടുജോലിക്കാരിയേയും സിംഗപ്പൂരിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തികഴിഞ്ഞ 5 വര്‍ഷമായി ചിന്നസ്വാമി സിംഗപ്പൂരിലെത്തിയിട്ട്. നിര്‍മ്മാണ മേഖലയിലാണിദ്ദേഹം തൊഴില്‍ ചെയ്തിരുന്നത്. ഇയാള്‍ അവിവാഹിതനാണ്.
അതേസമയം ഇന്തോനേഷ്യക്കാരി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്.

ഇരുവരുടേയും മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് അയക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി എംബസി അധികൃതര്‍ അറിയിച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

SUMMARY: A 31-year-old Indian and an Indonesian maid were found dead in a hotel room here in Geylang, according to local media reports.

Keywords: Indonesia, Singapore, Chinasamy Baskar, Indian, House Maid, Murder, Suicide, Slit Throat,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia