ന്യൂഡല്‍ഹി: (www.kvartha.com 26/02/2015) നരേന്ദ്ര മോഡി സര്‍ക്കാര്‍ ആര്‍.എസ്.എസ് സര്‍ക്കാരാണെന്ന് സിപിഐഎം നേതാവ് സീതാറാം യെച്ചൂരി. സ്വകാര്യ ബിസിനസ് താല്പര്യങ്ങളെ പ്രമോട്ട് ചെയ്യുകയാണ് ഈ സര്‍ക്കാരിന്റെ ജോലിയെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു യെച്ചൂരി.
രാജ്യസഭയില്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി നടത്തിയ അഭിസംബോധന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തവേയാണ് എന്‍.ഡി.എ സര്‍ക്കാരിനെതിരെ യെച്ചൂരി രൂക്ഷ വിമര്‍ശനം നടത്തിയത്.
ഏറ്റവും മോശമായ രീതിയിലുള്ള വോട്ട് ബാങ്ക് രാഷ്ട്രീയം നടപ്പിലാക്കിയത് നാഷണല്‍ ഡമോക്രാറ്റിക് സഖ്യത്തിന് കീഴിലുള്ള സര്‍ക്കാരാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് നടത്തിയ വിവാദ പ്രസ്താവനകളില്‍ നിന്നും അകലം പാലിക്കുന്ന ബിജെപി നേതാക്കളുടെ നടപടികളേയും യെച്ചൂരി ചോദ്യം ചെയ്തു. ആര്‍.എസ്.എസ് പുറമേ നിന്നുള്ള ശക്തിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന കോണ്‍ഫറന്‍സില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ പ്രസ്താവന യെച്ചൂരി രാജ്യസഭയില്‍ എടുത്തുപറഞ്ഞു. മരിക്കുന്നതുവരെ താനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആര്‍.എസ്.എസ് പ്രവര്‍ത്തകരായി തുടരുമെന്നായിരുന്നു രാജ്‌നാഥിന്റെ പ്രസ്താവന.
SUMMARY: Communist Party of India-Marxist leader Sitaram Yechury on Thursday called the Narendra Modi regime an "RSS government" and accused it of promoting the interest of "private businesses" in the land acquisition ordinance. The Rashtriya Swayamsevak Sangh is the ideological mentor of the BJP.
Keywords: RSS, CPI(M), Sitaram Yechury, Narendra Modi, Prime Minister,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.