ഈ രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ഖുര്‍ ആന്‍ അറബിയില്‍ വായിക്കാനാകില്ല; ജര്‍മ്മന്‍ ഭാഷയില്‍ വായിക്കണം!

 


വിയന്ന: (www.kvartha.com 28/02/2015) മറ്റൊരു മതത്തിനും ഏര്‍പ്പെടുത്താത്ത പ്രത്യേക നിയമമാണ് യൂറോപ്യന്‍ രാജ്യങ്ങളിലൊന്നായ ഓസ്ട്രിയ ഇസ്ലാം മതത്തിനും മുസ്ലീങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഖുര്‍ ആനുകള്‍ അറബ് ഭാഷയില്‍ വായിക്കാനാകില്ല. ജര്‍മ്മന്‍ ഭാഷയിലുള്ള ഖുര്‍ ആനാണ് ഇവിടെ ലഭിക്കുക.

മതന്യൂനപക്ഷമായ മുസ്ലീങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ പുതിയ നിയമം ബുധനാഴ്ചയാണ് ഓസ്ട്രിയന്‍ പാര്‍ലമെന്റ് പാസാക്കിയത്. ഇത് കൂടാതെ മുസ്ലീം സംഘടനകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ധനസഹായവും നിരോധിച്ചിട്ടുണ്ട്.
ബഹുഭൂരിപക്ഷമായ റോമന്‍ കത്തോലിക്കയില്‍ നിന്നും കാര്യമായ എതിര്‍പ്പൊന്നും പുതിയ നിയമത്തിനുണ്ടായില്ല.

ഈ രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ഖുര്‍ ആന്‍ അറബിയില്‍ വായിക്കാനാകില്ല; ജര്‍മ്മന്‍ ഭാഷയില്‍ വായിക്കണം!ഓസ്ട്രിയയുടേതായിട്ടുള്ള ഇസ്ലാമിനെയാണ് നമുക്ക് ആവശ്യം. മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ക്കോയ്മയുള്ള ഇസ്ലാം മതമല്ല നമുക്ക് വേണ്ടത് 28കാരനും യാഥാസ്ഥിതികനുമായ വിദേശകാര്യ മന്ത്രി സെബാസ്റ്റ്യന്‍ കുര്‍സ് പറഞ്ഞു.

ഓസ്ട്രിയയിലെ ഏറ്റവും പ്രശസ്തനായ രാഷ്ട്രീയ നേതാവാണ് സെബാസ്റ്റ്യന്‍. ആകെ ജനസംഖ്യയുടെ 6 ശതമാനമാണിവിടെ മുസ്ലീങ്ങള്‍.

SUMMARY:
Austria's parliament passed a law on Wednesday that seeks to regulate how Islam is administered, singling out its large Muslim minority for treatment not applied to any other religious group.

Keywords: Austria, Qurans, Muslims, German,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia