'വിധിന്യായം ദൈവത്തിന്റെ സാമ്രാജ്യമാണ്'; വൈറലായി ഇസിസ് തലയറുത്തുകൊന്ന പത്രപ്രവര്‍ത്തകന്റെ ട്വീറ്റ്

 


ടോക്യോ:  (www.kvartha.com 04/02/2015)    ഒരു മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ് നാലുവര്‍ഷങ്ങള്‍ക്കുശേഷം സോഷ്യല്‍ മീഡിയയും ജനങ്ങളും നെഞ്ചേറ്റിയിരിക്കുകയാണ്. സമാധാനത്തിന്റെ സന്ദേശങ്ങളായി മാറിയ ആ ട്വീറ്റ് മറ്റാരുടേതുമല്ല. ഇസീസ് തീവ്രവാദികള്‍ തലയറുത്തുകൊന്ന ജപ്പാനിലെ ഒരു പത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ കെന്‍ജി ഗോട്ടോയുടെതാണ് ആ ട്വീറ്റുകള്‍.

നാല് വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2010 സെപ്റ്റംബര്‍ 7ന് ഗോട്ടോ ജപ്പാനീസ് ഭാഷയില്‍ ട്വിറ്ററില്‍ കുറിച്ച വാചകങ്ങള്‍ ഇതാണ് 'നിങ്ങളുടെ കണ്ണുകള്‍ അടയ്ക്കൂ, സൗമ്യരാകൂ. നിങ്ങള്‍ ക്രോധം വരുമ്പോള്‍ ഇങ്ങനെ ചെയ്താല്‍ മതി. അത് പ്രാര്‍ത്ഥിക്കും പോലെയാണ്. വെറുപ്പ് മാനുഷിക ഭാവമല്ല. വിധി ന്യായം ദൈവത്തിന്റെ സാമ്രാജ്യമാണ്.' ' എന്റെ അറബ് സുഹൃത്തുക്കളാണ് എന്നെ ഇതു പഠിപ്പിച്ചത്.'

എന്നാല്‍ ഗോട്ടോയുടെ കൊലപാതകത്തിലുള്ള എതിര്‍പ്പ് എന്ന നിലയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ഈ ട്വീറ്റ് 26,000ത്തിലധികം തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്. ഇതിന്റെ ഇംഗ്ലീഷ് പതിപ്പും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

'ഈ ദു:ഖം വിദ്വേഷം സൃഷ്ടിക്കരുതെന്നാണ് എന്റെ ആഗ്രഹം'. ഗോട്ടോയുടെ അമ്മയുടെ വാക്കുകളാണിത്. തന്റെ മകന്റെ വേര്‍പ്പാട് ജപ്പാനിലെ ജനങ്ങളെ പ്രകോപിതരാക്കിയിരിക്കുന്നുവെന്നറിഞ്ഞ ആ അമ്മ ജപ്പാന്‍കാര്‍ക്ക് ഞായറാഴ്ച നല്‍കിയ നിര്‍ദ്ദേശമായിരുന്നു അത്. ജപ്പാന്‍കാരുടെ പ്രതിക്ഷേധം പകവീട്ടലായി മാറുന്നതിനെതിരെയായിരുന്നു ആ അമ്മയുടെ വാക്കുകള്‍.
'വിധിന്യായം ദൈവത്തിന്റെ സാമ്രാജ്യമാണ്'; വൈറലായി ഇസിസ് തലയറുത്തുകൊന്ന പത്രപ്രവര്‍ത്തകന്റെ ട്വീറ്റ്

കഴിഞ്ഞ ശനിയാഴ്ച ഏറെ വൈകിയാണ് ഗോട്ടോയെ കൊലപ്പെടുത്തുന്ന ദൃശ്യം ഇസിസ് തീവ്രവാദികള്‍ പുറത്തുവിട്ടത്. ഫ്രീലാന്‍സ് ജേണലിസ്റ്റായ ഗോട്ടോ 1996ല്‍ വീഡിയോ നിര്‍മാണ കമ്പനി സ്ഥാപിച്ചിരുന്നു.

മധ്യേഷ്യയിലും ജപ്പാനീസ് ടെലിവിഷന്‍ നെറ്റുവര്‍ക്കുള്ള മറ്റുമേഖലകളില്‍ അദ്ദേഹം ഡോക്യുമെന്ററികള്‍ വിതരണം ചെയ്തിരുന്നു. യുദ്ധമേഖലയിലെ കുട്ടികളുടെ ദുരവസ്ഥ വിവരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഡോക്യുമെന്ററികളിലേറെയും.
Also Read:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia