ബാംഗ്ലൂരില്‍ പട്ടാപ്പകല്‍ മകള്‍ക്ക് നടുറോഡില്‍ അച്ഛന്റെ ക്രൂരമര്‍ദ്ദനം
Mar 12, 2015, 22:00 IST
ബാംഗ്ലൂര്‍: (www.kvartha.com 12/03/2015) ബാംഗ്ലൂരില്‍ പട്ടാപ്പകല്‍ സ്വന്തം മകള്‍ക്ക് നേരെ നടുറോഡില്‍ അച്ഛന്റെ ക്രൂരമായ മര്‍ദ്ദനം. അമ്പതോളം പേര്‍ നിസ്സംഗരായി നോക്കിനില്‍ക്കുമ്പോഴായിരുന്നു പോലീസ് ഇന്‍സ്‌പെക്ടറായ അച്ഛന്‍ അധ്യാപികയായ അമ്മയുടെ മൗനാനുവാദത്തോടെ മകളെ മര്‍ദ്ദിച്ചത്.
മകള്‍ ഒരു യുവാവുമായി ഇഷ്ടത്തിലാണെന്നറിഞ്ഞ് ബാംഗ്ലൂരിലെത്തിയ മധുര സ്വദേശി രാജാറാമാണ് നടുറോട്ടില്‍മര്‍ദ്ദനം തുടര്‍ന്നത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ ആ ഒരാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടുനിന്നവര്‍ ഒന്നു തടയാന്‍ പോലും മുതിര്‍ന്നില്ലെന്ന് സംഭവത്തില്‍ ഇടപെട്ട ഐ.ടി.എന്‍ജിനീയര്‍ നിവേദിത ചക്രവര്‍ത്തിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മുടിക്കുത്തിന് പിടിച്ച് നാഭിക്ക് തൊഴിക്കുന്നതിനിടെയാണ് ഇവര്‍ കുട്ടിയെ രക്ഷപ്പെടുത്തിയത്.കുട്ടിയെ രക്ഷിച്ച് അവര്‍ കാറിനകത്തു കയറ്റിയെങ്കിലും അച്ഛന്‍ കാറിന്റെ ബോണറ്റില്‍ കയറിയിരുന്നു. സൂര്യയോട് പ്രണയബന്ധത്തേക്കുറിച്ച് ചോദിക്കുകപോലും ചെയ്യാതെയായിരുന്നു മര്‍ദനം. നാട്ടിലേക്ക് കൊണ്ടുപോയി മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു ശ്രമം.
പോലീസിനെ അറിയിച്ചെങ്കിലും സംഭവസ്ഥലത്തെത്താന്‍ അരമണിക്കൂര്‍ താമസിച്ചു. സ്വന്തം അഛന്റേയും അമ്മയുടേയും സംരക്ഷണയില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതമല്ലെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നതെന്നും നിവേദിത ചക്രവര്‍ത്തി തന്റെ ഫെയ്ബുക്ക് പോസ്റ്റില്‍ പറയുന്നു.മര്‍ദ്ദനത്തില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിച്ച് ചിത്രം സഹിതം ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Keywords: Daughter, Father, Bangalore, Attack, Brutal, Police, teacher, Love Affair, Madura, Road, Facebook.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.