ലബനീസ് അവതാരകയുടേയും ഇസ്ലാമീക പണ്ഡിതന്റേയും തമ്മിലടി യൂട്യൂബില്‍ ഹിറ്റ്

 


ബെയ്‌റൂട്ട്: (www.kvartha.com 10/03/2015) ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ലബനീസ് അവതാരകയും ഇസ്ലാമീക പണ്ഡിതനും തമ്മില്‍ നടത്തിയ ചൂടന്‍ വാഗ്വാദം യൂട്യൂബില്‍ ഹിറ്റ്. ഇതുവരെ 42 ലക്ഷത്തിലേറെ പേരാണ് യൂട്യൂബില്‍ വീഡിയോ കണ്ടത്.

ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്ലാമീക പണ്ഡിതന്‍ ഹനി അല്‍ സെബായും ടിവി അവതാരക റിമ കറാകിയും തമ്മിലായിരുന്നു വാക്കേറ്റം. തീവ്രവാദിസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ക്രിസ്ത്യാനികള്‍ അംഗമാകുന്നതിനെ കുറിച്ചായിരുന്നു അവതാരകയുടെ ചോദ്യം.

ലബനീസ് അവതാരകയുടേയും ഇസ്ലാമീക പണ്ഡിതന്റേയും തമ്മിലടി യൂട്യൂബില്‍ ഹിറ്റ് എന്നാലിത് പുതിയ വിഷയമല്ലെന്നും മുന്‍പും ഇത്തരം സംഭവങ്ങള്‍ ചരിത്രത്തിലുണ്ടായിട്ടുണ്ടെന്നും അല്‍ സെബായ് മറുപടി നല്‍കി. ഇതിന് ഉദാഹരണമായി അദ്ദേഹം ചരിത്രത്തിലെ ചില ഏടുകള്‍ പറയുന്നതിനിടയില്‍ അവതാരക ഇടയ്ക്ക് കയറി.

ഉത്തരങ്ങള്‍ ചുരുക്കണമെന്നും സമയം കുറവാണെന്നുമായിരുന്നു അവതാരക പറഞ്ഞത്. എന്നാല്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും അവതാരകയോട് മിണ്ടാതിരിക്കാനും അല്‍ സെബായ് പ്രതികരിച്ചു. ഇത് അവതാരകയെ ചൊടിപ്പിക്കുകയും തുടര്‍ന്ന് ഇരുവരും വാക്കേറ്റത്തിലേര്‍പ്പെടുകയുമായിരുന്നു. വീഡിയോ കാണാം.

SUMMARY: In an interview with London-based Islamist Hani Al-Seba'i, TV host Rima Karaki of Lebanon's news channel Al Jadeed, stood her ground and asked Seba'i to stop talking until he ceased to make derogatory comments.

Keywords: Al Jadeed, Hani Al Sebai, Rima Karaki, TV, Show,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia