അതിര്‍ത്തി ലംഘിക്കുന്ന ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊല്ലുമെന്ന് ലങ്കന്‍ പ്രധാനമന്ത്രി

 


ന്യൂഡല്‍ഹി: (www.kvartha.com 07.03.2015) ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്ന് ശ്രീലങ്കയിലേക്ക് പ്രവേശിക്കുന്ന മല്‍സ്യത്തൊഴിലാളികളെ വെടിവയ്ക്കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റാനില്‍ വിക്രമസിങ്കെ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ശ്രീലങ്ക സന്ദര്‍ശിക്കാനിരിക്കേയാണ് വിക്രമസിങ്കെയുടെ മുന്നറിയിപ്പ്. ഒരു തമിഴ് വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വിക്രമസിങ്കെ ഇക്കാര്യം അറിയിച്ചത്.

അടുത്ത ആഴ്ചയാണ് നരേന്ദ്രമോഡിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനം. ഇതിനിടെയുണ്ടായ പ്രസ്താവന ഏറെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.' ആരെങ്കിലും എന്റെ വീട്ടിന്റെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചാല്‍, ഞാന്‍ വെടിവെക്കും. എന്തിനാണ് നിങ്ങള്‍ ഞങ്ങളുടെ വെള്ളത്തിലേക്കു വരുന്നത്? എന്തിനാണു ഞങ്ങളുടെ ജലത്തില്‍ നിന്നും മത്സ്യം പിടിക്കുന്നത്? ഇന്ത്യന്‍ ഭാഗത്തുതന്നെ നില്‍ക്കുക. അങ്ങനെയെങ്കില്‍ പ്രശ്‌നമൊന്നുമില്ല.' വിക്രമസിങ്കെ പറഞ്ഞു.

അതിര്‍ത്തി ലംഘിക്കുന്ന ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊല്ലുമെന്ന് ലങ്കന്‍ പ്രധാനമന്ത്രി
ലങ്കന്‍ അതിര്‍ത്തിയിലെത്തിയ തമിഴ്‌നാട് സ്വദേശികളെ വെടിവെച്ച ലങ്കന്‍ നാവികസേനയുടെ നടപടി ന്യായീകരിച്ചുകൊണ്ടാണ് വിക്രമസിങ്കെ ഇങ്ങനെ പറഞ്ഞത്. മത്സ്യത്തൊഴിലാളികളെ വെടിവെച്ച സംഭവവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിക്രമസങ്കെയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. സമാധാന പരമായി ഈ പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് വിദേശ കാര്യ മന്ത്രാലയം വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.

അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് കഴിഞ്ഞമാസം 86 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് ലങ്ക അറസ്റ്റു ചെയ്തത്. 10 മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Srilanka, Prime Minister, Narendra Modi, Visit, Controversy, statement, Border, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia