മകനെ കൊന്ന് അമ്മയെ കൊണ്ട് മാംസം തീറ്റിച്ചു: ബ്രിട്ടീഷ് സൈനികന്റെ വെളിപ്പെടുത്തല്‍
Mar 4, 2015, 16:48 IST
ലണ്ടന്‍: (www.kvartha.com 04.03.2015) മകനെ കൊന്ന് അമ്മയെ കൊണ്ട് മാംസം തീറ്റിച്ചതായി ബ്രിട്ടീഷ് സൈനികന്റെ വെളിപ്പെടുത്തല്‍. കെയ്‌ലിയില്‍ നിന്നുള്ള ബ്രിട്ടീഷ് സൈനികന്‍ യാസിര്‍ അബ്ദുള്ളയാണ് ഒരു അഭിമുഖത്തിനിടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഐഎസ് ബന്ദിയാക്കിയ കുര്‍ദിഷ് യുവാവിന്റെ മൃതദേഹമാണ് മകനെ അന്വേഷിച്ചെത്തിയ അമ്മയെക്കൊണ്ട് തന്നെ തീവ്രവാദികള്‍ തീറ്റിച്ചത്.
മകനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് മൊസൂളിലെ ഐഎസിന്റെ ആസ്ഥാനത്തെത്തിയ വൃദ്ധയായ മാതാവിനെ ഭീകരര്‍ സ്വീകരിച്ചിരുത്തി. പിന്നീട് മകനെത്തേടി ദീര്‍ഘദൂരം സഞ്ചരിച്ചുവന്നതിനാല്‍ ഭക്ഷണം കഴിക്കാന്‍ ഭീകരര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഭീകരര്‍ ഇവര്‍ക്ക് കഴിക്കാന്‍ ഇറച്ചിയും സൂപ്പും ചോറും നല്‍കി. ഭക്ഷണം കഴിക്കുന്നതിനിടെ തന്റെ മകന്‍ എവിടെയാണെന്ന വൃദ്ധയുടെ ചോദ്യത്തിന് ഭീകരര്‍ ചിരിക്കുകയാണുണ്ടായത്. ഭക്ഷണം കഴിച്ചതിന് ശേഷമാണ് മകന്റെ മാംസമാണ് തന്നെ കൊണ്ട് കഴിപ്പിച്ചതെന്ന് മാതാവ് അറിയുന്നത്.
ആളുകളെ പച്ചക്ക് തീകൊളിത്തിക്കൊല്ലുക, സ്വന്തം ശരീരഭാഗങ്ങള്‍ അവരെക്കൊണ്ട് തന്നെ തീറ്റിക്കുക
തുടങ്ങി നിരവധി ക്രൂരവിനോദങ്ങള്‍ ഐ എസ് ഭീകര്‍ നടത്തുന്നതായും യാസിര്‍ വെളിപ്പെടുത്തി. ഐഎസിനെതിരെ പോരാടാന്‍ ഇറാക്കിലേക്ക് പോകാനിരിക്കുകയാണ് സൈനികന്‍.

Keywords: Isis 'fed murdered kidnap victim to his own mother', London, Youth, Soldiers, Terrorists, Iraq, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.