ബാബറി മസ്ജിദ് തകര്‍ത്ത സംഭവം: അദ്വാനി അടക്കം 20 ബി ജെ പി നേതാക്കള്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്
Mar 31, 2015, 17:21 IST
ഡെല്‍ഹി: (www.kvartha.com 31/03/2015) 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി ഉള്‍പെടെയുള്ള 20 നേതാക്കള്‍ക്കെതിരെ സുപ്രീംകോടതി നോട്ടീസ് അയച്ചു.
അദ്വാനിയെ കൂടാതെ മുതിര്‍ന്ന ബി ജെ പി നേതാവ് മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി, യു.പി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരെ കൂടാതെ സംഘ്പരിവാര്‍ നേതാക്കളായ അശോക് സിംഗള്‍, ഗിരിരാജ് കിഷോര്‍, വിനയ് കട്യാര്‍, വിഷ്ണു ഹരി ഡാല്‍മിയ, സാധ്വി ഋതംഭര, മഹന്ത് അവൈദ്യനാഥ് എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. നാലാഴ്ചയയ്ക്കകം മറുപടി നല്‍കാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നാലെ ഗൂഢാലോചന നടത്തിയതിന് മൂന്ന് നേതാക്കള്‍ക്കുമുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അയോധ്യ കേസിലെ കക്ഷിയായ മെഹബൂബ് അഹമ്മദ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. ബി.ജെ.പി അധികാരത്തിലുള്ളതിനാല്‍ കേസ് സി.ബി.ഐ അട്ടിമറിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനും സുപ്രീംകോടതി സി.ബി.ഐയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2010ല്‍, അലഹബാദ് ഹൈക്കോടതി മൂന്ന് നേതാക്കള്‍ക്കെതിരെയുള്ള ഗൂഢാലോചന കുറ്റം ഒഴിവാക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. 2010 മേയ് 20നാണ് അലഹബാദ് ഹൈക്കോടതി അദ്വാനി അടക്കമുള്ളവരെ ഗൂഢാലോചന കേസില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍ 2011 ഫെബ്രുവരിയിലാണ് സി.ബി.ഐ അപ്പീല്‍ നല്‍കിയത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മത്സ്യ വ്യാപാരി മരിച്ചു
Keywords: LK Advani, Others Asked to Respond to Plea Seeking Conspiracy Charge in Babri Case, New Delhi, Supreme Court of India, High Court, Chief Minister, CBI, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.