ഇന്ത്യയുടെ തോല്‍വി: ബിസിസിഐ ഓഫീസില്‍ വിളിച്ച് പാക് ആരാധകരുടെ മോക്ക പൊങ്കാല
Mar 28, 2015, 15:56 IST
മുംബൈ: (www.kvartha.com 28.03.2015) ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റ ഇന്ത്യയ്ക്ക് പാക് ആരാധകരുടെ മോക്ക പൊങ്കാല. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ലാന്‍ഡ് ഫോണില്‍ വിളിച്ചാണ് പാകിസ്ഥാന്‍, ബംഗ്ലാദേശ് ആരാധകരുടെ മോക്ക പൊങ്കാല.
ലോകകപ്പില്‍ പാക്- ബംഗ്ലാദേശ് ടീമുകള്‍ ഇന്ത്യയുമായി ഏറ്റുമുട്ടിയപ്പോള്‍ പരാജയം രുചിച്ചിരുന്നു. ഇതിന് പിന്നാലെ, ബിസിസിഐയുടെ പണവും സ്വാധീനവും ഉപയോഗിച്ച് ഇന്ത്യയ്ക്കനുകൂലമായ പിച്ചൊരുക്കിയും അംപയര്‍മാരെ ചാക്കിട്ടുപിടിച്ചും ഇന്ത്യ വിജയം നേടുകയായിരുന്നുവെന്ന് ഇരു രാജ്യങ്ങളും ആരോപിച്ചിരുന്നു.
ഒടുവില്‍ സെമിയില്‍ ഇന്ത്യ തോറ്റതോടെ ആവേശഭരിതരായ പാക്ക്- ബംഗ്ലാ ആരാധകര്‍ സ്റ്റാര്‍ ഗ്രൂപ്പിന്റെ മോക്ക പരസ്യങ്ങളുടെ ചുവടുപിടിച്ച് മുംബൈയിലെ ബിസിസിഐയുടെ ഓഫീസില്‍ വിളിച്ച് ഇന്ത്യന്‍ തോല്‍വിയിലുള്ള തങ്ങളുടെ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു. ഓഫീസില്‍ വിളിക്കുന്നവരെല്ലാം ഒരു ചോദ്യം മാത്രമാണ് ചോദിച്ചത്. മോക്കയ്ക്ക് എന്തു പറ്റി എന്ന് ? വിളികള്‍ അതിരു വിട്ടതിനെ തുടര്‍ന്ന് ലാന്‍ഡ് ലൈന്‍ ബന്ധം വിച്‌ഛേദിച്ചിരിക്കുകയാണ് ഇപ്പോള്‍ ബിസിസിഐ.
ഇതിനോടകം തന്നെ ഇന്ത്യയുടെ പരാജയം ആഘോഷിക്കാനായി പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും 200ല്‍ അധികം കോളുകളാണ് ബിസിസിഐയുടെ ഓഫീസിലേക്ക് വന്നത്. ഇന്ത്യയുടെ മത്സരങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും ടിക്കറ്റ് കാര്യങ്ങളെ കുറിച്ചറിയാനും ബിസിസിഐ വെബ്‌സൈറ്റില്‍ നല്‍കിയിരുന്ന ലാന്‍ഡ് ലൈന്‍ നമ്പരിലാണ് ഇന്ത്യാ വിരുദ്ധരുടെ വിളയാട്ടം. ഇന്ത്യയുടെ മോശം പ്രകടനത്തെ കളിയാക്കി ഓഫീസിലേക്ക് വിളികള്‍ വരുന്നത് ഇതാദ്യമാണെന്ന് ബിസിസിഐ അധികൃതര്‍ പറയുന്നു.
ലോകകപ്പ് ക്രിക്കറ്റിനോടനുബന്ധിച്ച് ഇന്ത്യന്‍ വിജയങ്ങള്‍ ആഘോഷിക്കാന്‍ സ്റ്റാര്‍ ഗ്രൂപ്പ് അവതരിപ്പിച്ച മോക്ക പരസ്യങ്ങള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു.ലോകകപ്പില്‍ ഇന്ത്യയെ തോല്‍പിക്കാന്‍ കാത്തിരിക്കുന്ന പാകിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളെ ചാനല്‍ മോക്കാ മോക്കാ പരസ്യത്തിലൂടെ കളിയാക്കിയിരുന്നു.
1992 ലെ ലോകകപ്പ് മുതല്‍ ഇന്ത്യയെ തോല്‍പിച്ച് പടക്കം പൊട്ടിക്കാന്‍ കാത്തിരിക്കുന്ന പാക്
ആരാധകനാണ് പരസ്യത്തിലെ താരം. പിന്നീട് ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ ടീമുകളെ കളിയാക്കിയും ഈ പരസ്യം തുടര്‍ന്നു. എന്തായാലും സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതോടെ ഇന്ത്യയും കളിയാക്കലുകള്‍ക്ക് പാത്രമായിരിക്കയാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ആബിദ് വധം: പ്രതികള്‍ക്ക് സഹായം ചെയ്ത യുവാവ് അറസ്റ്റില്‍
Keywords: 'Mauka, mauka': Pakistan fans call BCCI office to poke fun at India after World Cup exit, Mumbai, Allegation, Winner, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.