കൂക്കാനം റഹ്മാന്
(www.kvartha.com 27/03/2015) ലോകം മുഴുവന്‍ അറിയപ്പെടുന്ന ബ്രിട്ടീഷ് സംവിധായകയാണ് ലെസ്ലിഉഡ്വിന്. ബ്രിട്ടീഷ് ഓസ്കാര്‍ അവാര്‍ഡ് ജേതാവാണവര്. 'ജ്യോതി' എന്ന പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ ബലാല്‍സംഗം ചെയ്ത് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഡല്‍ഹി തെരുവീഥികളില്‍ സ്ത്രീകള്‍ നടത്തിയ സമരപോരാട്ടങ്ങള്‍ നേരിട്ട് കണ്ട ആവേശത്തിലാണ് 'ഇന്ത്യയുടെ മകള്‍' കേമറയില്‍ പകര്‍ത്താന്‍ ലെസ്ലിഉഡ്വിന് പ്രേരണയായത്.
സത്യം അതേപടി പകര്‍ത്തുകയാണവര്‍ ചെയ്തത്. നിയമത്തിന്റെ എല്ലാവശങ്ങളും കര്‍ക്കശമായി പാലിച്ചുകൊണ്ടാണ് പ്രസ്തുത ഡോക്യുമെന്ററി എടുത്തത്. ലോകത്താകമാനം അഞ്ചുസ്ത്രീകളില് ഒരാള്‍വീതം ബലാല്‍സംഗം ചെയ്യപ്പെടുകയാണ് എന്ന യാഥാര്‍ത്ഥ്യമാണ് ലെസ്ലി പുറത്തുകൊണ്ടുവന്നത്. ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കാനല്ല, മറിച്ച് ഇന്ത്യ ഇക്കാര്യത്തില്‍ മാതൃകാപരമായ നിയമ നടപടികളാണ് കൈക്കൊള്ളുന്നത് എന്ന് വെളിവാക്കപ്പെടുകയാണ് ഈ ഡോക്യുമെന്ററിയിലൂടെ.
ജ്യോതിയെ അഞ്ചുപേര്ചേര്ന്നാണ് മൃഗീയമായി ബലാല്‍സംഗം ചെയ്ത് കുത്തിക്കീറി കുടല്‍മാല പുറത്തെടുത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞത്. വേട്ടക്കാരന്റെ മനസ്സ് എന്നും ക്രൂരമാണെന്ന് കാണിക്കാനാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന മുകേഷ്സിങ്ങിന്റെ അഭിമുഖം ഡോക്യുമെന്ററിക്ക് വേണ്ടി എടുത്തത്. മുകേഷ് സിങ്ങ് പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. 'അവള് മിണ്ടാതെ ബലാല്‍സംഗം ചെയ്യാന്‍ സഹകരിച്ചാല്‍ മതിയായിരുന്നു എങ്കില്‍ അതുകഴിഞ്ഞ് അവളെ ഞങ്ങള്‍ വെറുതെ വിട്ടേനെ' അവന്റെ നാക്കും പ്രവൃത്തിയും നോക്കൂ. അവന് ഇന്റര്‍വ്യൂവില്‍ സൂചിപ്പിച്ച മറ്റൊരുകാര്യം കൂടി അറിഞ്ഞാലെ ഇത്തരക്കാരുടെ ക്രൂരമുഖം ഒന്നുകൂടി വെളിവാകൂ.
'സംഭവം നടക്കുമ്പോള്‍ ഞാന്‍ വണ്ടി ഓടിക്കുകയായിരുന്നു. എന്നെ സഹായിക്കൂ എന്നുപറഞ്ഞ് അവള് നിലവിളിക്കുകയായിരുന്നു. അപ്പോള്‍ ഞങ്ങളുടെ പയ്യന് അവന്റെ കൈ അവളുടെ ഉള്ളിലിട്ട് എന്തോ വലിച്ചു പുറത്തിട്ടു അതവളുടെ കുടലായിരുന്നു.'
ഒരു സങ്കോചമില്ലാതെ നടന്ന സംഭവം. അതേ പോലെ മുകേഷ് എന്ന നിഷ്ഠൂരഹൃദയന് പറയുന്നത് കേള്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളാകെ തിളച്ചുമറിയുന്നില്ലേ? ഇതാണ് ഇത്തരം പൈശാചികത കാണിക്കുന്നവരുടെ മനസ്സിലിരുപ്പ് എന്നറിയാന്‍ ഇതുമൂലം കഴിഞ്ഞില്ലേ?
ഈ സംഭവങ്ങള്‍ വെളിവാക്കുന്ന ഡോക്യുമെന്ററിയെയാണ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് അധികാരികള്‍ ഉത്തരവിട്ടിരിക്കുന്നത്. ജ്യോതിയെന്ന പെണ്‍കുഞ്ഞിന്റെ രക്ഷിതാക്കള്‍ അവരുടെ ഉള്ളുതുറന്ന് കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട്. മികച്ച അഡ്വക്കേറ്റുമാര്‍ പ്രതികരിക്കുന്നുണ്ട് ഈ ഡോക്യുമെന്ററിയില്‍. 'റോഡില്‍ മധുരപലഹാരങ്ങള്‍ വലിച്ചെറിഞ്ഞാല്‍ പട്ടികള്വന്ന് അത് തിന്നും' ഒരു വിദ്യാസമ്പന്നനായ പ്രതിഭാഗം വക്കിലിന്റെ പ്രതികരണമിതാണ്. ഇവരൊക്കെ എന്തറിഞ്ഞാണാവോ ഇങ്ങിനെ മനുഷ്യത്വം വറ്റിയനിലയില്‍ പ്രതികരിക്കുന്നത്? ഇതും അറിയണം നമ്മള്.
ബലാല്‍സംഗം ചെയ്യത് ഭീകരമായി വധിക്കപ്പെട്ട ഒരു ജ്യോതിയ്ക്ക് വേണ്ടി മാത്രമല്ല ലെസ്ലിഉഡ്വിന് ഈ ചിത്രീകരണത്തിന് തയ്യാറായത്. 'സഹിച്ചുമടുത്തു' എന്ന് ഇന്ത്യന്‍ സ്ത്രീകള്‍ തെരുവിലൂടെ ആര്‍ത്തുവിളിച്ചു നടന്നപ്പോള്‍ ഉഡ്വിനിലെ സമരപോരാളിയായ സ്ത്രീ ഉണരുകയായിരുന്നു. അവര്‍ അക്കാര്യം ലോകത്തോട് പറയാന്‍ തിരുമാനിച്ചു. ലോകത്തിന്റെ കണ്മുമ്പിലേക്ക് സത്യം കൊണ്ടുവരാന്‍ ശ്രമിച്ചു.
എന്തേ ഇന്ത്യയിലെ സാംസ്കാരികനായകര്‍ക്കും- സംവിധായകര്‍ക്കും ഇത്തരമൊരുപ്രചോദനം വന്നില്ല?. വര്‍ഷങ്ങളോളം അവര്‍ ഈ ഒരു സത്യം അഭ്രപാളിയിലാക്കാന്‍ പാടുപെട്ടു. കോടിക്കണക്കിനുരൂപ സ്വന്തം കയ്യില്‍ നിന്ന് ചെലവഴിച്ചു. ഇന്റര്‍വ്യൂവിന് വേണ്ടി മുകേഷ്സിങ്ങിനും മറ്റും പണം കൊടുത്തു എന്ന് പറയുന്നത് അസംബന്ധമാണെന്ന് അവര്‍ വെളിപ്പെടുത്തുന്നുണ്ട്.
ചിത്രീകരണത്തിന് വേണ്ടി നിയമപരമായ എല്ലാനടപടിക്രമങ്ങളും അവര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് അനുമതിവാങ്ങി. പോലീസിന്റെ സമ്മതം നേടി. ജയിലധികൃതരുടെ ഭാഗത്തുനിന്നുള്ള ചട്ടങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിച്ചു. ഇതൊക്കെ ചെയ്തിട്ടും ഉഡ്വിന് കുറ്റക്കാരിയെന്ന നിലയിലാണ് ഇന്ത്യയിലെ ചില വാര്‍ത്താമാധ്യമങ്ങള്‍ പ്രചരണം നല്‍കുന്നത്. ലെസ്ലിയെന്ന പ്രഗല്ഭ സംവിധായകയോട് മാധ്യമ പ്രതിനിധികള്‍ എന്തുകൊണ്ടാണ് പുരുഷന് ബലാല്‍സംഗം ചെയ്യുന്നു എന്ന് ചോദിച്ചു. അവര്‍ക്കതിന് കൃത്യമായ ഉത്തരമുണ്ട്. 'എതിര്‍ലിംഗത്തോട് ആദരമില്ലായ്മ എന്ന രോഗം' അവര്‍ പറഞ്ഞു. ഈ മറുപടിയാണ് ശരി.
അഞ്ചുവയസ്സുകാരിയായ ഒരു പെണ്‍കുഞ്ഞിനെ ബലാല്‍സംഗം ചെയ്ത ഗൗരവ് എന്ന കുറ്റവാളിയോട് ലെസ്ലി ചോദിച്ചു 'ഒരു കൊച്ചുകുഞ്ഞിനോട് എങ്ങിനെ ഈ തരത്തില്‍ പെരുമാറാന്‍ കഴിഞ്ഞു?' അയാളുടെ മറുപടി ഇങ്ങിനെ 'അവളൊരു ഭിക്ഷാടകയാണ് അവളുടെ ജീവിതത്തിന് എന്തുവില?' ലോകത്തിലുള്ള മിക്ക പെണ്‍കുഞ്ഞുങ്ങളോടും പുരുഷന്മാരില് ചിലര്‍ വെച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാട് ഇതുതന്നെയാണ്. ഇത്തരം കാഴ്ചപ്പാടുള്ളിടത്തോളം കാലം ബലാല്‍സംഗങ്ങളെ പൂര്‍ണമായി നിയന്ത്രിക്കാനാവില്ല. ഈ കാഴ്ചപ്പാടിനാണ് തിരുത്തല്‍ വേണ്ടത്. ഇത്തരക്കാരുടെ മനസ്സ് വായിക്കപ്പെടണം. തിരിച്ചറിയപ്പെടണം അതാണ് 'ഇന്ത്യയുടെ മകളിലൂടെ' വെളിപ്പെടാന്‍ ഉഡ്വിന് ശ്രമിച്ചത്.
ഈ ഡോക്യുമെന്ററി കണ്ടുകഴിഞ്ഞാല്‍ സ്ത്രീകള്‍ക്കെതിരെ നടന്ന ലൈംഗികപീഡനങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് ചിലരുടെ വ്യാഖ്യാനം. അതല്ല ഉണ്ടാവുക പീഡനം നടത്തുന്നവര്‍ ഇങ്ങിനെയാണല്ലോ ചിന്തിക്കുന്നതെന്നും ഇവരുടെ മാനസിക നില ഇങ്ങിനെയാണെന്നും സമൂഹത്തിന് പ ഠിപ്പിക്കാന്‍ കഴിയും. തങ്ങളുടെ കുഞ്ഞുങ്ങളെ കൂടുതല്‍ കരുതലോടെ സംരക്ഷിക്കാനും ഞങ്ങളും ശ്രദ്ധയോടെ സമൂഹത്തില്‍ ഇടപെടണമെന്ന് കുഞ്ഞുങ്ങള്‍ക്ക് പഠിപ്പിക്കാനുമല്ലേ ഇതുവഴി സാധ്യമാവുക?
മുപ്പാലിന്റെ മണം മാറാത്ത കൊച്ചുപെണ്കുഞ്ഞുങ്ങള് വരെ ഇത്തരം മുകേഷ്മാരുടെ കാമഭ്രാന്തിന് ഇരയായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഇന്ത്യയുടെ മകള്‍ സര്‍വ്വരും കാണണം. വാസ്തവത്തില്‍ ഡോക്യുമെന്ററിക്ക് 'ഇന്ത്യയുടെ മകള്‍' എന്ന് പേരിട്ടതിനേക്കാള് നന്നായേനെ 'എന്റെ മകള്‍' എന്ന് നാമകരണം ചെയ്തിരുന്നുവെങ്കില്‍...
(www.kvartha.com 27/03/2015) ലോകം മുഴുവന്‍ അറിയപ്പെടുന്ന ബ്രിട്ടീഷ് സംവിധായകയാണ് ലെസ്ലിഉഡ്വിന്. ബ്രിട്ടീഷ് ഓസ്കാര്‍ അവാര്‍ഡ് ജേതാവാണവര്. 'ജ്യോതി' എന്ന പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ ബലാല്‍സംഗം ചെയ്ത് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഡല്‍ഹി തെരുവീഥികളില്‍ സ്ത്രീകള്‍ നടത്തിയ സമരപോരാട്ടങ്ങള്‍ നേരിട്ട് കണ്ട ആവേശത്തിലാണ് 'ഇന്ത്യയുടെ മകള്‍' കേമറയില്‍ പകര്‍ത്താന്‍ ലെസ്ലിഉഡ്വിന് പ്രേരണയായത്.
സത്യം അതേപടി പകര്‍ത്തുകയാണവര്‍ ചെയ്തത്. നിയമത്തിന്റെ എല്ലാവശങ്ങളും കര്‍ക്കശമായി പാലിച്ചുകൊണ്ടാണ് പ്രസ്തുത ഡോക്യുമെന്ററി എടുത്തത്. ലോകത്താകമാനം അഞ്ചുസ്ത്രീകളില് ഒരാള്‍വീതം ബലാല്‍സംഗം ചെയ്യപ്പെടുകയാണ് എന്ന യാഥാര്‍ത്ഥ്യമാണ് ലെസ്ലി പുറത്തുകൊണ്ടുവന്നത്. ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കാനല്ല, മറിച്ച് ഇന്ത്യ ഇക്കാര്യത്തില്‍ മാതൃകാപരമായ നിയമ നടപടികളാണ് കൈക്കൊള്ളുന്നത് എന്ന് വെളിവാക്കപ്പെടുകയാണ് ഈ ഡോക്യുമെന്ററിയിലൂടെ.
ജ്യോതിയെ അഞ്ചുപേര്ചേര്ന്നാണ് മൃഗീയമായി ബലാല്‍സംഗം ചെയ്ത് കുത്തിക്കീറി കുടല്‍മാല പുറത്തെടുത്ത് റോഡിലേക്ക് വലിച്ചെറിഞ്ഞത്. വേട്ടക്കാരന്റെ മനസ്സ് എന്നും ക്രൂരമാണെന്ന് കാണിക്കാനാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന മുകേഷ്സിങ്ങിന്റെ അഭിമുഖം ഡോക്യുമെന്ററിക്ക് വേണ്ടി എടുത്തത്. മുകേഷ് സിങ്ങ് പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. 'അവള് മിണ്ടാതെ ബലാല്‍സംഗം ചെയ്യാന്‍ സഹകരിച്ചാല്‍ മതിയായിരുന്നു എങ്കില്‍ അതുകഴിഞ്ഞ് അവളെ ഞങ്ങള്‍ വെറുതെ വിട്ടേനെ' അവന്റെ നാക്കും പ്രവൃത്തിയും നോക്കൂ. അവന് ഇന്റര്‍വ്യൂവില്‍ സൂചിപ്പിച്ച മറ്റൊരുകാര്യം കൂടി അറിഞ്ഞാലെ ഇത്തരക്കാരുടെ ക്രൂരമുഖം ഒന്നുകൂടി വെളിവാകൂ.
'സംഭവം നടക്കുമ്പോള്‍ ഞാന്‍ വണ്ടി ഓടിക്കുകയായിരുന്നു. എന്നെ സഹായിക്കൂ എന്നുപറഞ്ഞ് അവള് നിലവിളിക്കുകയായിരുന്നു. അപ്പോള്‍ ഞങ്ങളുടെ പയ്യന് അവന്റെ കൈ അവളുടെ ഉള്ളിലിട്ട് എന്തോ വലിച്ചു പുറത്തിട്ടു അതവളുടെ കുടലായിരുന്നു.'
ഒരു സങ്കോചമില്ലാതെ നടന്ന സംഭവം. അതേ പോലെ മുകേഷ് എന്ന നിഷ്ഠൂരഹൃദയന് പറയുന്നത് കേള്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളാകെ തിളച്ചുമറിയുന്നില്ലേ? ഇതാണ് ഇത്തരം പൈശാചികത കാണിക്കുന്നവരുടെ മനസ്സിലിരുപ്പ് എന്നറിയാന്‍ ഇതുമൂലം കഴിഞ്ഞില്ലേ?
Leslee Udwin |
ബലാല്‍സംഗം ചെയ്യത് ഭീകരമായി വധിക്കപ്പെട്ട ഒരു ജ്യോതിയ്ക്ക് വേണ്ടി മാത്രമല്ല ലെസ്ലിഉഡ്വിന് ഈ ചിത്രീകരണത്തിന് തയ്യാറായത്. 'സഹിച്ചുമടുത്തു' എന്ന് ഇന്ത്യന്‍ സ്ത്രീകള്‍ തെരുവിലൂടെ ആര്‍ത്തുവിളിച്ചു നടന്നപ്പോള്‍ ഉഡ്വിനിലെ സമരപോരാളിയായ സ്ത്രീ ഉണരുകയായിരുന്നു. അവര്‍ അക്കാര്യം ലോകത്തോട് പറയാന്‍ തിരുമാനിച്ചു. ലോകത്തിന്റെ കണ്മുമ്പിലേക്ക് സത്യം കൊണ്ടുവരാന്‍ ശ്രമിച്ചു.
എന്തേ ഇന്ത്യയിലെ സാംസ്കാരികനായകര്‍ക്കും- സംവിധായകര്‍ക്കും ഇത്തരമൊരുപ്രചോദനം വന്നില്ല?. വര്‍ഷങ്ങളോളം അവര്‍ ഈ ഒരു സത്യം അഭ്രപാളിയിലാക്കാന്‍ പാടുപെട്ടു. കോടിക്കണക്കിനുരൂപ സ്വന്തം കയ്യില്‍ നിന്ന് ചെലവഴിച്ചു. ഇന്റര്‍വ്യൂവിന് വേണ്ടി മുകേഷ്സിങ്ങിനും മറ്റും പണം കൊടുത്തു എന്ന് പറയുന്നത് അസംബന്ധമാണെന്ന് അവര്‍ വെളിപ്പെടുത്തുന്നുണ്ട്.
ചിത്രീകരണത്തിന് വേണ്ടി നിയമപരമായ എല്ലാനടപടിക്രമങ്ങളും അവര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് അനുമതിവാങ്ങി. പോലീസിന്റെ സമ്മതം നേടി. ജയിലധികൃതരുടെ ഭാഗത്തുനിന്നുള്ള ചട്ടങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിച്ചു. ഇതൊക്കെ ചെയ്തിട്ടും ഉഡ്വിന് കുറ്റക്കാരിയെന്ന നിലയിലാണ് ഇന്ത്യയിലെ ചില വാര്‍ത്താമാധ്യമങ്ങള്‍ പ്രചരണം നല്‍കുന്നത്. ലെസ്ലിയെന്ന പ്രഗല്ഭ സംവിധായകയോട് മാധ്യമ പ്രതിനിധികള്‍ എന്തുകൊണ്ടാണ് പുരുഷന് ബലാല്‍സംഗം ചെയ്യുന്നു എന്ന് ചോദിച്ചു. അവര്‍ക്കതിന് കൃത്യമായ ഉത്തരമുണ്ട്. 'എതിര്‍ലിംഗത്തോട് ആദരമില്ലായ്മ എന്ന രോഗം' അവര്‍ പറഞ്ഞു. ഈ മറുപടിയാണ് ശരി.
അഞ്ചുവയസ്സുകാരിയായ ഒരു പെണ്‍കുഞ്ഞിനെ ബലാല്‍സംഗം ചെയ്ത ഗൗരവ് എന്ന കുറ്റവാളിയോട് ലെസ്ലി ചോദിച്ചു 'ഒരു കൊച്ചുകുഞ്ഞിനോട് എങ്ങിനെ ഈ തരത്തില്‍ പെരുമാറാന്‍ കഴിഞ്ഞു?' അയാളുടെ മറുപടി ഇങ്ങിനെ 'അവളൊരു ഭിക്ഷാടകയാണ് അവളുടെ ജീവിതത്തിന് എന്തുവില?' ലോകത്തിലുള്ള മിക്ക പെണ്‍കുഞ്ഞുങ്ങളോടും പുരുഷന്മാരില് ചിലര്‍ വെച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാട് ഇതുതന്നെയാണ്. ഇത്തരം കാഴ്ചപ്പാടുള്ളിടത്തോളം കാലം ബലാല്‍സംഗങ്ങളെ പൂര്‍ണമായി നിയന്ത്രിക്കാനാവില്ല. ഈ കാഴ്ചപ്പാടിനാണ് തിരുത്തല്‍ വേണ്ടത്. ഇത്തരക്കാരുടെ മനസ്സ് വായിക്കപ്പെടണം. തിരിച്ചറിയപ്പെടണം അതാണ് 'ഇന്ത്യയുടെ മകളിലൂടെ' വെളിപ്പെടാന്‍ ഉഡ്വിന് ശ്രമിച്ചത്.
Kookkanam Rahman (Writer) |
മുപ്പാലിന്റെ മണം മാറാത്ത കൊച്ചുപെണ്കുഞ്ഞുങ്ങള് വരെ ഇത്തരം മുകേഷ്മാരുടെ കാമഭ്രാന്തിന് ഇരയായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഇന്ത്യയുടെ മകള്‍ സര്‍വ്വരും കാണണം. വാസ്തവത്തില്‍ ഡോക്യുമെന്ററിക്ക് 'ഇന്ത്യയുടെ മകള്‍' എന്ന് പേരിട്ടതിനേക്കാള് നന്നായേനെ 'എന്റെ മകള്‍' എന്ന് നാമകരണം ചെയ്തിരുന്നുവെങ്കില്‍...
Keywords: Kookkanam Rahman, Molestation, Article, Documentary, Woman, Girl, Car, Accused.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.