തൊടുപുഴ: (www.kvartha.com 19/04/2015) അമ്മവീട്ടില്‍ അവധിയാഘോഷിക്കാന്‍ പോയ ബാലന്‍ വീണ് മരിച്ചു. ആലക്കോട് ആയപ്പുരയ്ക്കല്‍ മോഹനന്റെ മകന്‍ അമല്‍ (12)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴരയോടെ മേലുകാവുമറ്റത്തെ മാതാവിന്റെ വീട്ടില്‍ കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പാറയില്‍ നിന്നും കാല്‍വഴുതി നൂറടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാര്‍ മേലുകാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. മേലുകാവുമറ്റം വര്‍ണായില്‍ ബിന്ദുവാണ് മാതാവ്. ഏക സഹോദരി അമല.

Keywords : Dead, Obituary, Kerala, Idukki, Amal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.