മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഡോ. നസീം സെയ്ദി ചുമതലയേറ്റു

 


ഡെല്‍ഹി: (www.kvartha.com 20/04/2015) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഡോ. നസീം സെയ്ദി ചുമതലയേറ്റു. എച്ച്.എസ്. ബ്രഹ്മ വിരമിച്ച ഒഴിവിലേക്കാണ് സെയ്ദി ചുമതലയേറ്റത്. 2017 ജൂലൈ വരെയാണ് 65 കാരനായ സെയ്ദിയുടെ കാലാവധി. 1976 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ സെയ്ദി 2012 ആഗസ്റ്റിലാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേല്‍ക്കുന്നത്.

എച്ച്.എസ്. ബ്രഹ്മയുടെ കാലാവധി ശനിയാഴ്ച അവസാനിച്ചതോടെയാണ് തൊട്ടുതാഴെയുള്ള കമ്മീഷന്‍ അംഗമെന്ന നിലയില്‍ നസീം സെയ്ദിയെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. മൂന്നംഗ കമ്മീഷനില്‍ മറ്റൊരാളും നേരത്തെ വിരമിച്ചിരുന്നു.


ഇക്കാര്യം നിയമ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പുതിയ മുഖ്യ കമ്മീഷണര്‍ അധികാരമേറ്റിട്ടും ഒഴിവായിക്കിടക്കുന്ന രണ്ടു പദവികള്‍ നികത്താന്‍ ഇനിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും  തീരുമാനമൊന്നുമായിട്ടില്ല. വ്യോമയാന ഡയറക്ടര്‍ ജനറല്‍ ആയും മന്ത്രാലയ സെക്രട്ടറിയായും സെയ്ദി  പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഹാര്‍വാഡില്‍  ഫെലോയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യമെന്ന് ഡെല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് മുഖ്യ കമീഷണറായി ചുമതലയേറ്റശേഷം സെയ്ദി പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഡോ. നസീം സെയ്ദി ചുമതലയേറ്റു


Keywords:  Dr Nasim Zaidi takes over as Chief Election Commissioner, New Delhi, IAS Officer, Retirement, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia