ഫീല്‍ഡിംഗിനിടെ പരിക്കേറ്റ കൊല്‍ക്കത്ത ക്രിക്കറ്റ് താരം ഹൃദയാഘാതം മൂലം മരിച്ചു
Apr 20, 2015, 15:24 IST
കൊല്‍ക്കത്ത: (www.kvartha.com 20/04/2015) ഫീല്‍ഡിംഗിനിടെ പരിക്കേറ്റ പശ്ചിമ ബംഗാള്‍ ക്രിക്കറ്റ് താരം ഹൃദയാഘാതം മൂലം മരിച്ചു. കൊല്‍ക്കത്ത അണ്ടര്‍ 19 ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ അങ്കിത് കേസരി (20)യാണ് മരിച്ചത്. വെള്ളിയാഴ്ച ഭവാനിപൂര്‍ ക്ലബ്ബിനെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ അങ്കിതിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. സി എ ബി നോക്കൗട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് അപകടം ഉണ്ടായത്.
ഈസ്റ്റ് ബംഗാളിന് വേണ്ടി കളിക്കുകയായിരുന്ന അങ്കിത് ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സഹതാരമായ സൗരവ് മണ്ഡലുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്കും തോളിലും ഗുരുതരമായി പരിക്കേറ്റ അങ്കിത് ഉടന്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച അങ്കിത് മരുന്നുകളോട് പ്രതികരിച്ചുതുടങ്ങിയിരുന്നു. അതിനിടെ തിങ്കളാഴ്ച ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതമുണ്ടാകുകയും ഉടന്‍ മരണം സംഭവിക്കുകയുമായിരുന്നു. വലം കൈയ്യന്‍ ബാറ്റ്‌സ്മാനും ലെഗ് ബ്രേക്ക് ഗൂഗ്ലി ബൗളറുമായിരുന്നു അങ്കിത്. അങ്കിത്തിന്റെ മരണം കൊല്‍ക്കത്തിയിലെ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് .
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓസ്‌ട്രേലിയയിലെ ഒരു ആഭ്യന്തര മത്സരത്തിനിടെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂസ് ബൗണ്‍സര്‍ തലയില്‍ കൊണ്ട് മരിച്ചിരുന്നു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഷോണ്‍ അബോട്ടിന്റെ പന്ത് തലയില്‍ വീണാണ് ഹ്യൂസ് കുഴഞ്ഞുവീണത്. അപകടത്തെ തുടര്‍ന്ന് മൂന്ന് ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു ഹ്യൂസ് മരണത്തിന് കീഴടങ്ങിയത്.

Also Read:
വിദ്യാര്‍ത്ഥിനിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മാവന്റെ മകന്‍ അറസ്റ്റില്‍
Keywords: Kolkata club cricketer dies after receiving injury on field, West Bengal, hospital, Treatment, Cricket, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.