പറവൂര്‍: (www.kvartha.com 27/04/2015) മദ്യ ലഹരിയില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. എറണാകുളം പറവൂരില്‍ സ്വകാര്യ ഹോട്ടലിലായിരുന്നു സംഭവം. പറവൂര്‍ സ്വദേശി ഡെന്നീസാണ് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരനായ സെബാസ്റ്റ്യനെ പോലീസ് അറസ്റ്റ് ചെയ്തു.
പാചകത്തിന് സഹായിക്കാന്‍ കൊണ്ടുവന്ന സുഹൃത്ത് ഡെന്നീസിനൊപ്പം ഹോട്ടലില്‍ വെച്ച് ഇരുവരും മദ്യപിക്കുകയുണ്ടായി. ഇതിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡെന്നീസിന്റെ നെഞ്ചിലും കഴുത്തിലുമായി അഞ്ചോളം മുറിവുകളുണ്ട്.
കൊലപാതകത്തിനു ശേഷം മദ്യലഹരിയില്‍ സംഭവസ്ഥലത്തു തന്നെ കിടന്നുറങ്ങിയ സെബാസ്റ്റ്യനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ച ഡെന്നിസ് അതിനുശേഷം പല സ്ഥങ്ങളിലായാണ് താമസിച്ചിരുന്നത്. കോട്ടുവള്ളി സ്വദേശിയായ സെബാസ്റ്റ്യനും കുടുംബവുമായി അകന്നുനില്‍ക്കുകയാണ്.

Also Read:
ആശങ്കയുടെ മണിക്കൂറുകള്‍ നീങ്ങി; നേപ്പാളില്‍ ഡോ. ഇര്‍ഷാദും സുഹൃത്തുക്കളും സുരക്ഷിതര്‍
Keywords: Ernakulam, Hotel, Friends, Police, Arrest, Wife, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.