സൗദി രാജകുടുംബാംഗത്തിനെതിരെ നടപടിയെടുക്കാന്‍ രാജാവിന്റെ ഉത്തരവ്
Apr 28, 2015, 11:12 IST
സൗദി : (www.kvartha.com 28/04/2015) നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്നു സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് വീണ്ടും തെളിയിച്ചു. ചാനല്‍ ചര്‍ച്ചക്കിടെ മാധ്യമ പ്രവര്‍ത്തകനെ വംശീയമായി അധിക്ഷേപിച്ചതിനു പ്രിന്‍സ് മംദൂഹ് ബിന്‍ അബ്ദുറഹ്മാനെതിരെ നടപടി സ്വീകരിക്കാന്‍ രാജാവ് ഉത്തരവിടുകയായിരുന്നു.
മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റുമായ അദ്‌നാന്‍ ജസ്തീനിയെയാണു പ്രിന്‍സ് മംദൂഹ് സൗദി സ്‌പോര്‍ട്‌സ് ചാനല്‍ നടത്തിയ ചര്‍ച്ചക്കിടെ വംശീയമായി അധിക്ഷേപിച്ചത്. ചര്‍ച്ചയില്‍ സൗദിയിലെ ഫുട്‌ബോളിന്റെ തകര്‍ച്ചയെ കുറിച്ച് അദ്‌നാന്‍ സംസാരിച്ചത് പ്രിന്‍സ് മംദൂഹിനെ ചൊടിപ്പിക്കുകയായിരുന്നു.
അദ്‌നാന്‍ സൗദിയല്ലെന്നും സൗദി ഫുട്‌ബോളിനെ കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നും കടല്‍ വഴി വന്നയാളാണെന്നുമായിരുന്നു പ്രിന്‍സ് മംദൂഹ് ആക്ഷേപിച്ചത്.
സംഭവത്തെ തുടര്‍ന്ന് പ്രിന്‍സ് മംദൂഹ് സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട ഒരു പദവിയും വഹിക്കരുതെന്നും പത്രങ്ങളിലും ടി.വി ചാനലുകളിലുമുള്‍പ്പെടെ ഒരു മാധ്യമത്തിലും എഴുതുകയോ ചര്‍ച്ചയില്‍ പങ്കെടുക്കുകയോ ചെയ്യരുതെന്നും രാജാവ് ഉത്തരവിടുകയായിരുന്നു. പ്രിന്‍സ് മംദൂഹിനെതിരെ പോലീസ് നടപടികള്‍ സ്വീകരിക്കാനും രാജാവ് നിര്‍ദേശിച്ചിട്ടുണ്ട്.

Also Read:
എരിയാലിലെ 6 വയസുകാരന്റെ അപകട മരണം; നിര്‍ത്താതെ പോയ ഡസ്റ്റര്‍ കാര്‍ കസ്റ്റഡിയില്‍
Keywords: Saudis Cheer after King Salman Bans Prince Mamdouh from Media over Racist Remark, Media, Channel, Conference, Criticism, Football, Police, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.