സൗന്ദര്യത്തില്‍ അസൂയ: സുന്ദരിയായ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
Apr 22, 2015, 16:31 IST
റിയോഡി ജനീറോ: (www.kvartha.com 22/04/2015) സ്വന്തം ഭാര്യയുടെ സൗന്ദര്യത്തില്‍ അസൂയപൂണ്ട യുവാവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. റിയോഡി ജനീറോയിലായിരുന്നു സംഭവം.
മുപ്പത്തിരണ്ടുകാരനായ മില്‍ട്ടണ്‍ വിയേറ സെവെറിയാനോയാണ് തന്റെ ഭാര്യ സിസേറയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടരായി മറ്റുള്ളവര്‍ നോക്കുന്നത് സഹിക്കാനാകാതെ ക്രൂരമായി കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് നാലാം ദിവസമായിരുന്നു യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ തല കോണ്‍ക്രീറ്റ് നടപ്പാതയില്‍ ഇടിച്ചും മുഖത്ത് വെടിവെച്ചുമാണ് യുവാവ് ഭാര്യയെ
കൊലപ്പെടുത്തിയത്. ഇയാള്‍ പതിനൊന്നുതവണയാണ് ഭാര്യയുടെ തല ഇടിച്ചത്. അഞ്ചുതവണ നിറയൊഴിക്കുകയും ചെയ്തു. വീടിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തില്‍ വെച്ചാണ് മില്‍ട്ടണ്‍ ഭാര്യ സിസേറയെ കൊന്നത്.
സൗന്ദര്യത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കടിച്ചിരുന്നു. ഒടുവില്‍ ഭാര്യയെ പിടിച്ചുവലിച്ച് പൂന്തോട്ടത്തിലേക്ക് കൊണ്ടുവന്ന മില്‍ട്ടണ്‍ സിസേറയുടെ തല കോണ്‍ക്രീറ്റ് നടപ്പാതയില്‍ ഇടിക്കുകയും മുഖത്ത് വെടിവയ്ക്കുകയുമായിരുന്നു.
ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇടിയേറ്റ് ബോധരഹിതയായ ഭാര്യയെ തോട്ടത്തില്‍ ഉപേക്ഷിച്ചശേഷം വീടിനകത്തുനിന്നും തോക്കെടുത്തുകൊണ്ടുവന്ന് സിസേറയെ വെടിവെയ്ക്കുകയായിരുന്നു. കൊലയ്ക്കുശേഷം അയല്‍വാസിയുടെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മില്‍ട്ടനെ പോലീസ് പിടികൂടി. കാറിനുള്ളില്‍ നിന്നും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും തോക്കുകളും കണ്ടെടുത്തു.
പ്രദേശത്തെ അറിയപ്പെടുന്ന ഡാന്‍സ്ട്രൂപ്പിലെ അംഗമാണ് സിസേറ. സുന്ദരിയായ സിസേറയ്ക്ക് അതുകൊണ്ടുതന്നെ നിരവധി ആരാധകരുമുണ്ട്. എന്നാല്‍ വിവാഹശേഷം തന്റെ ഭാര്യയുടെ സൗന്ദര്യം മറ്റുള്ളവര്‍ ആസ്വദിക്കുന്നത് മില്‍ട്ടനെ അസ്വസ്ഥനാക്കിയിരുന്നു. സിസേറ ശരീരംവിറ്റുനടക്കുന്ന സ്ത്രീയായതുകൊണ്ടാണ് അവര്‍ക്ക് ആരാധകരുള്ളതെന്നും ആള്‍ക്കാര്‍ അവരെ തുറിച്ചുനോക്കുന്നതെന്നുമാണ് മില്‍ട്ടണ്‍ പറയുന്നത്. അതുകൊണ്ടാണ് താന്‍ ഭാര്യയെ കൊന്നതെന്ന് മില്‍ട്ടണ്‍ പോലീസിനോട് പറഞ്ഞു.
Also Read:
ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകും
Keywords: Sickening moment husband smashed new wife's head 11 times on pavement before shooting her dead at point blank range because 'he was jealous of men looking at her, Police, Arrest, House, Dance, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.