തിളച്ച ഉരുളക്കിഴങ്ങിന്റെ കറിയില്‍ വീണ് രണ്ടു വയസുകാരന്‍ മരിച്ചു
Apr 26, 2015, 15:02 IST
കൊളംബോ: (www.kvartha.com 26/04/2015) തിളച്ച ഉരുളക്കിഴങ്ങിന്റെ കറിയില്‍ വീണ് രണ്ടു വയസുകാരന്‍ മരിച്ചു. ശ്രീലങ്കയിലെ പലാമയിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം ബന്ധുവീട്ടിലെത്തിയ കുട്ടിയാണ് ദാരുണമായി വെന്തുമരിച്ചത്. പലാമയിലുള്ള ബന്ധുവീട്ടില്‍ ധര്‍മ്മം കൊടുക്കുന്ന ചടങ്ങിനെത്തിയതായിരുന്നു കുട്ടിയും കുടുംബവും.
ചടങ്ങില്‍ വിളമ്പാന്‍ ധാരാളം വിഭവങ്ങള്‍ ഒരുക്കിയിരുന്നു. ഇത് വിളമ്പാന്‍ അമ്മ അടുക്കളയിലേയ്ക്ക് പോയപ്പോള്‍ കുഞ്ഞും പിന്നാലെ കൂടുകയായിരുന്നു. അടുപ്പില്‍ നിന്നും തിളച്ച ഉരുളക്കിഴങ്ങ് കറി മറ്റൊരു പാത്രത്തിലേക്ക് എടുത്തുവെക്കുന്നത് കണ്ട കുട്ടി അതിലേക്ക് എത്തി നോക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ ബാലന്‍സ് തെറ്റി തിളച്ച കറിയിലേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസമാണ് കുഞ്ഞ് മരണപ്പെട്ടത്.

Also Read:
കര്‍ണാടകയില്‍ നിന്നും കടത്തിക്കൊണ്ടു വന്ന 72 കുപ്പി മദ്യവുമായി 17 കാരായ രണ്ടുപേര്‍ അറസ്റ്റില്‍
Keywords: Toddler falls into boiling curry, dies, Colombo, Srilanka, Parents, Family, Treatment, Hospital, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.