ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ് ആരംഭിച്ചു

 


ലണ്ടന്‍: (www.kvartha.com 07/05/2015) ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ് ആരംഭിച്ചു. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും എഡ് മിലിബാന്‍ഡ് നയിക്കുന്ന ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാനമായും മത്സരിക്കുന്നത്.

ഇരുപാര്‍ട്ടികളും ഒപ്പത്തിനൊപ്പമെന്നാണ്  അഭിപ്രായ വോട്ടെടുപ്പു ഫലങ്ങള്‍. 650 അംഗ ജനപ്രതിനിധിസഭയില്‍ ഇരുപാര്‍ട്ടികളും 34 ശതമാനം വീതം വോട്ടുകള്‍ നേടുമെന്നാണു സൂചന. ഒരുശതമാനത്തിന്റെ വ്യത്യാസത്തിലായിരിക്കും രണ്ടിലൊരു കക്ഷി മുന്നേറുക. ത്രിശങ്കുസഭ വന്നേക്കുമെന്ന പ്രവചനവുമുണ്ട്.

രണ്ടാം ലോകയുദ്ധത്തിനുശേഷം കഴിഞ്ഞ തിരഞ്ഞെടുപ്പിലാണു ആദ്യമായി ഒരു കൂട്ടുകക്ഷി ഭരണം ബ്രിട്ടനിലുണ്ടായത്. നിക്ക് ക്ലെഗ് നയിക്കുന്ന ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുമായി ചേര്‍ന്നു ഡേവിഡ് കാമറണ്‍ സര്‍ക്കാരുണ്ടാക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ചെറുപാര്‍ട്ടികളായ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടിക്ക് (എസ്എന്‍പി) പുറമെ യുണൈറ്റഡ് കിങ്ഡം ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ (യുകെഎപെി) വളര്‍ച്ചയും രാഷ്ട്രീയാന്തരീക്ഷത്തില്‍ കാര്യമായ മാറ്റമാണുണ്ടാക്കിയത്. 4.5 കോടി ജനങ്ങളാണ് വ്യാഴാഴ്ച പോളിങ് ബൂത്തിലെത്തുന്നത്. ഇന്ത്യന്‍ വംശജരുടെ വോട്ടും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായേക്കും.ഏഴ് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ബ്രിട്ടനിലുള്ളത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 306 സീറ്റും ലേബര്‍ പാര്‍ട്ടിക്ക് 258 സീറ്റുമാണ് ലഭിച്ചത്. നിക്ക് ക്‌ളെഗ് നയിക്കുന്ന ലിബറല്‍ ഡെമോക്രാറ്റ്‌സ് 57 സീറ്റ് സ്വന്തമാക്കി.

ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ് ആരംഭിച്ചു

Also Read: 
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എക്‌സ്‌റേ മെഷീന്‍ സ്ഥാപിക്കും

Keywords:  Ed Miliband's plot to seize power within 24 hours of hung parliament vote - as it happened, London, Election, Politics, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia