അരുവിക്കരയില്‍ ദളിത്-മുസ്‌ലിം -നാടാര്‍ തീവ്രവാദ സഖ്യം? അപകടമെന്ന് സിപിഎം
May 30, 2015, 11:29 IST
തിരുവനന്തപുരം: (www.kvartha.com30/05/2015) അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ പുതിയ രാഷ്ട്രീയ സഖ്യപരീക്ഷണം സൂക്ഷ്മമായി നിരീക്ഷിക്കേണ്ട വിധം അപകടകരമാണെന്നു സിപിഎം വിലയിരുത്തല്‍.
ദളിത് തീവ്രവാദി സംഘടനയായി വിശേഷിപ്പിക്കപ്പെടുന്ന ഡിഎച്ച്ആര്‍എമ്മും മുസ്‌ലിം തീവ്രവാദ സംഘടനയെന്ന വിമര്‍ശനം നേരിടുന്ന പോപ്പുലര്‍ ഫ്രണ്ടും തീവ്രമായി സാമുദായിക പ്രശ്‌നങ്ങളില്‍ നിലപാടെടുക്കുന്ന നാടാര്‍ സംഘടനയായ വിഎസ്ഡിപിയും കൈകോര്‍ക്കുന്നതാണ് അപകടകരമായി പാര്‍ട്ടി കാണുന്നത്. പി സി ജോര്‍ജാണ് ഇവരെ ഏകോപിപ്പിക്കാന്‍ മുന്‍കൈയെടുത്തത്.
ജോര്‍ജിന് തല്‍ക്കാലം യുഡിഎഫിനോട് പകവീട്ടുക എന്ന ലക്ഷ്യം മാത്രമേയുള്ളു. അത് തങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യാനുള്ള സാധ്യതയും സിപിഎം കാണുന്നുണ്ട്. യുഡിഎഫിനു ലഭിക്കാനിടയുള്ള നല്ലൊരു ഭാഗം വോട്ടുകളാണ് ഈ മൂന്നു സംഘടനകളും ചേര്‍ന്ന് ഭിന്നിപ്പിക്കുന്നത് എന്നതാണു കാരണം. എന്നാല്‍ ഒരു തെരഞ്ഞെടുപ്പു വിജയത്തിനപ്പുറം ദീര്‍ഘകാലാടിസ്ഥാനത്തിലും ദൂരവ്യാപകമായും പ്രത്യാഘാതമുണ്ടാക്കാവുന്ന രാഷ്ട്രീയകൂട്ടുകെട്ടായാണ് ഇതിനെ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളില്‍ സിപിഎം കാണുന്നത്.
ഒരു വര്‍ഷം കഴിഞ്ഞു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ സഖ്യം സംസ്ഥാനതലത്തില്‍ പരീക്ഷിച്ചാല്‍ അത് മൊത്തം തെരഞ്ഞെടുപ്പു സമവാക്യങ്ങളെ ബാധിച്ചേക്കാം എന്നതും രൂക്ഷമായ സാമുദായിക ചേരിതിരിവിന് ഇടയാക്കാം എന്നും സിപിഎം വിലയിരുത്തുന്നു. അടുത്ത തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തില്‍ വരാന്‍ സാധ്യതയുള്ള മുന്നണിയെ നയിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ഈ രാഷ്ട്രീയ ഗ്രൂപ്പില്‍പെട്ട സംഘടനകളോട് ഇടതുസര്‍ക്കാര്‍ സ്വീകരിക്കാനിടയുള്ള കടുത്ത നിലപാടിന്റെകൂടി സൂചനയായി മാറുകയാണ് ഈ വിലയിരുത്തല്‍.
പൂഞ്ഞാറിനു പുറത്ത് സംഘടനാപരമായി വേരുകളുള്ള പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ് സെക്കുലര്‍. വി എസ് ഡി പിക്കാകട്ടെ തിരുവനന്തപുരത്തും കൊല്ലം ജില്ലയുടെ ചില മേഖലകളിലും മാത്രമാണു സ്വാധീനം.
എന്നാല്‍ ഡിഎച്ച്ആര്‍എമ്മിനും പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ കക്ഷിയായ എസ് ഡി പി ഐക്കും സംസ്ഥാനതലത്തില്‍ സംഘടനാ സംവിധാനവും പ്രവര്‍ത്തകരുമുണ്ട്. അതുപയോഗിച്ച് ഈ സഖ്യത്തിനു ശക്തിയുണ്ടാക്കാനാണു ശ്രമം.
അതിന്റെ പരീക്ഷണശാലയാണ് അരുവിക്കര. പിഡിപിയെക്കൂടി ഇതില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ തയ്യാറായില്ല. സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണു പ്രധാന മത്സരമെങ്കിലും പുതിയ കൂട്ടുകെട്ടിന്റെയും പിഡിപിയുടെയും ബിജെപിയുടെയും സാന്നിധ്യം അരുവിക്കര തെരഞ്ഞെടുപ്പിനെ പ്രവചനാതീതവും ദേശീയശ്രദ്ധയുള്ളതുമാക്കുകയാണ്.

Also Read:
32 പാക്കറ്റ് കഞ്ചാവുമായി സ്ഥിരം വില്‍പനക്കാരന്‍ അറസ്റ്റില്‍; പിടിയിലായത് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി
Keywords: Exstreamist outfits at Aruvikkara; CPM deeply concerned, Thiruvananthapuram, Politics, Terrorists, P.C George, UDF, Criticism, Voters, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.