യുവതിയുടെ കൈയില്‍ വലിയൊരു പെട്ടി; അത് തുറന്ന സൈനികര്‍ കണ്ടതോ......

 


മാഡ്രിഡ്: (www.kvartha.com 09/05/2015) മൊറോക്കോ സ്‌പെയിന്‍ അതിര്‍ത്തിയിലെ ക്യുവേറ്റ ചെക്‌പോസ്റ്റില്‍ വലിയൊരു പെട്ടിയുമായി നില്‍ക്കുന്ന യുവതിയെ കണ്ട് സൈനികര്‍ ഒന്ന് അമ്പരന്നു. എന്നാല്‍ യുവതിയുടെ പെരുമാറ്റം സൈനികരില്‍ ഏറെ സംശയം ഉളവാക്കുകയും ചെയ്തു. ഒടുവില്‍ യുവതിയുടെ കൈയ്യിലെ പെട്ടി എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സൈനികര്‍ തീരുമാനിച്ചു. അപ്പോഴാണ് അവര്‍ ഞെട്ടിയത്.

പെട്ടിക്കകത്ത് മയക്കുമരുന്നോ മറ്റോ നിറച്ച് കടത്തുകയായിരിക്കുമെന്നാണ് സൈനികര്‍ കരുതിയത്. അതുകൊണ്ടുതന്നെയാണ് പെട്ടി എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കിയതും.  എന്നാല്‍ പെട്ടിക്കുള്ളിലെ കാഴ്ച കണ്ടപ്പോള്‍ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അതിനുള്ളില്‍ ഏഴെട്ടു വയസ് പ്രായംതോന്നിക്കുന്ന ഒരു ആണ്‍കുട്ടിയായിരുന്നു. സൈനികര്‍ പെട്ടിതുറന്നപ്പോള്‍  കഴുത്തു പുറത്തേക്ക് നീട്ടി അവന്‍ ഹലോ പറഞ്ഞ് പരിചയപ്പെടുത്തുകയായിരുന്നു. ഞാന്‍ അബു എന്നു പറഞ്ഞാണ് കുട്ടി പരിചയപ്പെടുത്തിയത്.

പെട്ടിക്കകത്ത് കുട്ടിയെ കണ്ട് സംശയം തോന്നിയ സൈനികര്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്.  മെറോക്കോയില്‍ നിന്ന് സ്‌പെയിനിലേക്ക് പോവുകയായിരുന്നു ആ സ്ത്രീ. മൊറാക്കോയിലെ ദരിദ്ര ഗ്രാമങ്ങളില്‍നിന്ന് സ്‌പെയിനിലേക്ക് അഭയാര്‍ത്ഥികള്‍ പോകുന്നത് സൈനികര്‍ കര്‍ശനമായി തടഞ്ഞിരുന്നു. ഇതിനെ മറികടക്കാനാണ്  യുവതി ബാലനെ പെട്ടിയിലടച്ച് കടത്താന്‍ ശ്രമിച്ചത്.

അന്വേഷണത്തില്‍ യുവതി കുട്ടിയുടെ അമ്മയല്ലെന്ന് തെളിഞ്ഞു. തുടര്‍ന്ന് സൈന്യം കുട്ടിയുടെ അമ്മയെയും അച്ഛനെയും കണ്ടെത്തി കുട്ടിയെ തിരിച്ചേല്‍പിച്ചു.  മൂവരും ഇപ്പോള്‍ അറസ്റ്റിലാണ്.

യുവതിയുടെ കൈയില്‍ വലിയൊരു പെട്ടി;  അത് തുറന്ന സൈനികര്‍ കണ്ടതോ......


യുവതിയുടെ കൈയില്‍ വലിയൊരു പെട്ടി;  അത് തുറന്ന സൈനികര്‍ കണ്ടതോ......


യുവതിയുടെ കൈയില്‍ വലിയൊരു പെട്ടി;  അത് തുറന്ന സൈനികര്‍ കണ്ടതോ......

യുവതിയുടെ കൈയില്‍ വലിയൊരു പെട്ടി;  അത് തുറന്ന സൈനികര്‍ കണ്ടതോ......


Also Read: 
പോലീസുകാരനെതിരായ പോസ്റ്റര്‍ പ്രശ്‌നം വഴിത്തിരിവിലേക്ക്; പോസ്റ്ററിന് പിന്നില്‍ സിപിഎമ്മിലെ ഗ്രൂപ്പ് പോര്

Keywords:  Incredible X-ray shows eight-year-old boy hidden inside woman’s suitcase as she tried to smuggle him into Spain, Military, Parents, Kidnap, World.


യുവതിയുടെ കൈയില്‍ വലിയൊരു പെട്ടി; അത് തുറന്ന സൈനികര്‍ കണ്ടതോ......Read: http://goo.gl/G7SiO0
Posted by Kvartha World News on Saturday, May 9, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia