വെളിയം ഭാര്‍ഗ്ഗവന്റെ ശൈലിയെ തള്ളിപ്പറഞ്ഞ് കാനം രാജേന്ദ്രന്‍; സിപിഐയില്‍ പുതിയ വിവാദം
May 11, 2015, 11:59 IST
തിരുവനന്തപുരം: (www.kvartha.com 11/05/2015) സിപിഐയുടെ പ്രമുഖ നേതാവായിരുന്ന അന്തരിച്ച വെളിയം ഭാര്‍ഗ്ഗവന്റെ പ്രവര്‍ത്തന ശൈലിയെ പരോക്ഷമായി വിമര്‍ശിച്ച് പുതിയ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രമുഖ മലയാളം വാരികയുടെ പുതിയ ലക്കത്തില്‍ കാനം നല്‍കിയ അഭിമുഖത്തിലാണിത്. കെ ഇ ഇസ്മായില്‍ പക്ഷത്തെ വെട്ടി സംസ്ഥാന നേതൃത്വത്തിലെത്തിയ കാനത്തിന്റെ അഭിമുഖം സിപിഐക്കുള്ളില്‍ വിവാദമായിരിക്കുകയാണ്. വെളിയത്തിന്റെ അടുത്ത അനുയായി ആയിരുന്നു ഇസ്മയില്‍. സമീപകാലത്തു ശ്രദ്ധേയരായിരുന്ന സിപിഐയുടെ രണ്ടു സംസ്ഥാന സെക്രട്ടറിമാരുടെ ശൈലിയുമായി താരതമ്യപ്പെടുത്തിയാല്‍ മുകളില്‍ നിന്നു നിര്‍ദേശങ്ങള്‍ നല്‍കിയിരുന്ന വെളിയം ഭാര്‍ഗവന്റെ ശൈലിയാകുമോ അതോ എല്ലാവരും എല്ലാക്കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്ന സി കെ ചന്ദ്രപ്പന്റെ ശൈലിയാകുമോ താങ്കള്‍ക്ക് സ്വീകാര്യം എന്ന ചോദ്യത്തിനാണ് കാനം മുനവച്ച മറുപടി നല്‍കുന്നത്.
''പാര്‍ട്ടി പൂര്‍ണമായും ജനാധിപത്യപരമായി പ്രവര്‍ത്തിക്കണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്. അതുകൊണ്ട് സെക്രട്ടറി എന്ന നിലയില്‍ എന്റെ തീരുമാനങ്ങളൊക്കെ വളരെ ജനാധിപത്യപരമായി മാത്രമായിരിക്കും. കമ്മിറ്റികളില്‍ സജീവ ചര്‍ച്ചയുണ്ടാകണം. മുകളില്‍ നിന്ന് തീരുമാനങ്ങള്‍ താഴേക്ക് കെട്ടിയിറക്കുകയല്ല വേണ്ടത്. മറിച്ച്, ചര്‍ച്ചകളിലൂടെയാണ് തീരുമാനമുണ്ടാകേണ്ടത്. അങ്ങനെയുണ്ടാകുന്ന തീരുമാനങ്ങള്‍ ജനാധിപത്യപരമായി മാത്രം നടപ്പാക്കുകയും വേണം. '' കാനം പറയുന്നു.
ഇടതുമുന്നണി വിപുലീകരണം, ആര്‍എസ്പിക്ക് നല്‍കിയിരുന്ന സീറ്റുകളുടെ വീതംവയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ സിപിഎമ്മിന് അലോസരമാകാവുന്നതും ശക്തവുമായ നിലപാടുകളാണ് അദ്ദേഹം വിശദീകരിക്കുന്നത്. താന്‍ സെക്രട്ടറിയായത് ഏകകണ്ഠമായാണെന്നും കോട്ടയത്തു നടന്ന സംസ്ഥാന സമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്ത സെക്രട്ടറിയാണ് താനെന്നും ചൂണ്ടിക്കാട്ടുന്ന കാനം, പാര്‍ട്ടിയിലെ മുഴുവന്‍ നേതാക്കള്‍ക്കും അംഗങ്ങള്‍ക്കും താന്‍ സ്വീകാര്യനാണെന്നും അങ്ങനെയാവുകയും വേണമെന്നും വ്യക്തമാക്കുന്നു.
പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകണം എന്നാണ് ആഗ്രഹം. പാര്‍ട്ടിയുടെ ഉയര്‍ന്ന ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയില്‍ ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളുമുണ്ടാകാംമെന്ന് ഇസ്മയിലുമായുള്ള അകല്‍ച്ചയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി നല്‍കുന്നു. വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട് എന്നതിനര്‍ത്ഥം വിഭാഗീയതയുണ്ട് എന്നല്ല. വ്യത്യസ്ഥ നിലപാടുകളും സമീപനങ്ങളുമുണ്ടാകുന്നത് നല്ലതാണ്. ചര്‍ച്ച ചെയ്തു കൂട്ടായ തീരുമാനമെടുക്കാന്‍ സാധിക്കും. അതിനപ്പുറമുള്ള വിഭാഗീയതയൊന്നും ഇല്ല.
ഞങ്ങളുടേത് ഒരു ചെറിയ പാര്‍ട്ടിയാണ്. വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പാര്‍ട്ടിയിലുണ്ട്. വെവ്വേറെ നിലപാടുകളും സമീപനങ്ങളുമുണ്ടാകുന്നതു നല്ലതുമാണ്; ചര്‍ച്ച ചെയ്ത് ഒറ്റ നിലപാടിലേക്ക് എത്താന്‍. അതിനപ്പുറമുള്ള വിഭാഗീയത സിപിഐയില്‍ ഇല്ല. അതിനെ ശക്തമായി യോജിപ്പിച്ചു മുന്നോട്ടു കൊണ്ടുപൊയ്‌ക്കൊണ്ടാണ് പ്രതിസന്ധികളെ മറിടക്കേണ്ടത്. ആ ചുമതല നന്നായി നിറവേറ്റാന്‍ കഴിയും എന്നുതന്നെയാണ് തന്റെ വിശ്വാസം.
ആര്‍എസ്പി മുന്നണിയിലുള്ളപ്പോള്‍ അവര്‍ക്കു കൊടുത്തിരുന്ന സീറ്റുകളെല്ലാംതന്നെ സിപിഐയുടെ സജീവ സാന്നിധ്യമുള്ളവയാണ്. പ്രത്യേകിച്ചും തിരുവനന്തപുരം അരുവിക്കരയിലെ സീറ്റും കൊല്ലം ജില്ലയിലെ മൂന്നു സീറ്റുകളും. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് മുന്നിട്ടിറങ്ങിക്കഴിഞ്ഞു. താന്‍ സെക്രട്ടറിയായ ശേഷം ആദ്യമായി പങ്കെടുത്ത കമ്മിറ്റികളിലൊന്ന് അരുവിക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്. എന്തു തീരുമാനം എപ്പോഴെടുത്താലും സ്വിച്ചിട്ടതുപോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എല്‍ഡിഎഫിന് അരുവിക്കരയില്‍ മികച്ച സാധ്യതയാണുള്ളത്. അതുപോലെ 2016ലെ തെരഞ്ഞെടുപ്പിലും വിജയിക്കും.
അതിനിടയില്‍ ആര്‍എസ്പി ഒഴിഞ്ഞുപോയ സീറ്റുകളെക്കുറിച്ച് ഒരു തര്‍ക്കവും ഉണ്ടാകില്ല. മുന്നണി വിപുലീകരിക്കുമ്പോള്‍ ആ സീറ്റുകള്‍ മറ്റുള്ളവര്‍ക്ക് എടുക്കാന്‍ പാകത്തില്‍ ഉണ്ടാകും എന്ന് എങ്ങനെ പറയാന്‍ പറ്റും? നാളെ അവര്‍ മുന്നണിയിലേക്കു തിരിച്ചു വന്നുകൂടായ്കയില്ലല്ലോ. കാനം പ്രത്യാശ പ്രകടിപ്പിക്കുന്നു.
Keywords: Kerala, CPI, Veliyam Bhargavan, New controversy in CPI; Kanam Rajendran against Veliyam.
''പാര്‍ട്ടി പൂര്‍ണമായും ജനാധിപത്യപരമായി പ്രവര്‍ത്തിക്കണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്. അതുകൊണ്ട് സെക്രട്ടറി എന്ന നിലയില്‍ എന്റെ തീരുമാനങ്ങളൊക്കെ വളരെ ജനാധിപത്യപരമായി മാത്രമായിരിക്കും. കമ്മിറ്റികളില്‍ സജീവ ചര്‍ച്ചയുണ്ടാകണം. മുകളില്‍ നിന്ന് തീരുമാനങ്ങള്‍ താഴേക്ക് കെട്ടിയിറക്കുകയല്ല വേണ്ടത്. മറിച്ച്, ചര്‍ച്ചകളിലൂടെയാണ് തീരുമാനമുണ്ടാകേണ്ടത്. അങ്ങനെയുണ്ടാകുന്ന തീരുമാനങ്ങള്‍ ജനാധിപത്യപരമായി മാത്രം നടപ്പാക്കുകയും വേണം. '' കാനം പറയുന്നു.
ഇടതുമുന്നണി വിപുലീകരണം, ആര്‍എസ്പിക്ക് നല്‍കിയിരുന്ന സീറ്റുകളുടെ വീതംവയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ സിപിഎമ്മിന് അലോസരമാകാവുന്നതും ശക്തവുമായ നിലപാടുകളാണ് അദ്ദേഹം വിശദീകരിക്കുന്നത്. താന്‍ സെക്രട്ടറിയായത് ഏകകണ്ഠമായാണെന്നും കോട്ടയത്തു നടന്ന സംസ്ഥാന സമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്ത സെക്രട്ടറിയാണ് താനെന്നും ചൂണ്ടിക്കാട്ടുന്ന കാനം, പാര്‍ട്ടിയിലെ മുഴുവന്‍ നേതാക്കള്‍ക്കും അംഗങ്ങള്‍ക്കും താന്‍ സ്വീകാര്യനാണെന്നും അങ്ങനെയാവുകയും വേണമെന്നും വ്യക്തമാക്കുന്നു.
പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകണം എന്നാണ് ആഗ്രഹം. പാര്‍ട്ടിയുടെ ഉയര്‍ന്ന ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയില്‍ ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളുമുണ്ടാകാംമെന്ന് ഇസ്മയിലുമായുള്ള അകല്‍ച്ചയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി നല്‍കുന്നു. വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട് എന്നതിനര്‍ത്ഥം വിഭാഗീയതയുണ്ട് എന്നല്ല. വ്യത്യസ്ഥ നിലപാടുകളും സമീപനങ്ങളുമുണ്ടാകുന്നത് നല്ലതാണ്. ചര്‍ച്ച ചെയ്തു കൂട്ടായ തീരുമാനമെടുക്കാന്‍ സാധിക്കും. അതിനപ്പുറമുള്ള വിഭാഗീയതയൊന്നും ഇല്ല.
ആര്‍എസ്പി മുന്നണിയിലുള്ളപ്പോള്‍ അവര്‍ക്കു കൊടുത്തിരുന്ന സീറ്റുകളെല്ലാംതന്നെ സിപിഐയുടെ സജീവ സാന്നിധ്യമുള്ളവയാണ്. പ്രത്യേകിച്ചും തിരുവനന്തപുരം അരുവിക്കരയിലെ സീറ്റും കൊല്ലം ജില്ലയിലെ മൂന്നു സീറ്റുകളും. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് മുന്നിട്ടിറങ്ങിക്കഴിഞ്ഞു. താന്‍ സെക്രട്ടറിയായ ശേഷം ആദ്യമായി പങ്കെടുത്ത കമ്മിറ്റികളിലൊന്ന് അരുവിക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്. എന്തു തീരുമാനം എപ്പോഴെടുത്താലും സ്വിച്ചിട്ടതുപോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എല്‍ഡിഎഫിന് അരുവിക്കരയില്‍ മികച്ച സാധ്യതയാണുള്ളത്. അതുപോലെ 2016ലെ തെരഞ്ഞെടുപ്പിലും വിജയിക്കും.
അതിനിടയില്‍ ആര്‍എസ്പി ഒഴിഞ്ഞുപോയ സീറ്റുകളെക്കുറിച്ച് ഒരു തര്‍ക്കവും ഉണ്ടാകില്ല. മുന്നണി വിപുലീകരിക്കുമ്പോള്‍ ആ സീറ്റുകള്‍ മറ്റുള്ളവര്‍ക്ക് എടുക്കാന്‍ പാകത്തില്‍ ഉണ്ടാകും എന്ന് എങ്ങനെ പറയാന്‍ പറ്റും? നാളെ അവര്‍ മുന്നണിയിലേക്കു തിരിച്ചു വന്നുകൂടായ്കയില്ലല്ലോ. കാനം പ്രത്യാശ പ്രകടിപ്പിക്കുന്നു.
Keywords: Kerala, CPI, Veliyam Bhargavan, New controversy in CPI; Kanam Rajendran against Veliyam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.