രാഹുലിന് ഭ്രാന്ത്, രാഷ്ട്രീയത്തിലെ എ.ബി.സി.ഡി അറിയില്ല; എന്നാല്‍ മോഡി കൃഷ്ണന്‍: സാക്ഷി മഹാരാജ്
May 2, 2015, 11:27 IST
ഡെല്‍ഹി: (www.kvartha.com 02/05/2015) ബി.ജെ.പി എം.പി സാക്ഷി മഹാരാജ് വിവാദ പ്രസ്താവനയുമായി വീണ്ടും രംഗത്ത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തിയുമാണ് സാക്ഷിയുടെ രംഗപ്രവേശം.
കൊടുങ്കാറ്റിലും പേമാരിയും തങ്ങളുടെ സര്‍വവും നഷ്ടപ്പെട്ടതില്‍ മനസ് തകര്‍ന്ന കര്‍ഷകരെ കാണാന്‍ ചെന്ന രാഹുലിനെ കാണുമ്പോള്‍ ഭ്രാന്തനെപ്പോലെ തോന്നുന്നുവെന്നാണ് സാക്ഷിയുടെ പരിഹാസം. രാഹുലിന് ഭ്രാന്താണെന്നും അദ്ദേഹത്തിന് രാഷ്ട്രീയത്തിന്റെ എ.ബി.സി.ഡി പോലും അറിയില്ലെന്നും കര്‍ഷകരുമായി സംസാരിക്കുന്ന രാഹുല്‍ ഗോതമ്പും ചോളവും തിരിച്ചറിയാനാവാത്ത വ്യക്തിയാണെന്നും സാക്ഷി പരിഹസിച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൃഷ്ണ ഭഗവാനോടാണ് സാക്ഷി ഉപമിച്ചത്. ഭൂകമ്പത്തില്‍ സര്‍വതും നശിച്ച നേപ്പാളിലെ ദുരന്തത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനും സഹായിക്കാനും എന്‍.ഡി.എ സര്‍ക്കാര്‍ മുന്നോട്ടിറങ്ങി. ഇക്കാര്യത്തില്‍ ഒരു മടിയും കാണിക്കാതെയാണ് മോഡി പ്രതികരിച്ചത്.
വനവാസക്കാലത്ത് കഷ്ടപ്പെടുന്ന ദ്രൗപതിക്കു സഹായം വേണ്ടി വന്നപ്പോള്‍ ഒരു മടിയും കൂടാതെയാണ് കൃഷ്ണന്‍ സഹായിച്ചത്. നേപ്പാളിന്റെ കാര്യത്തില്‍ മോഡി ചെയ്തതും അതുതന്നെയാണെന്നും സാക്ഷി അവകാശപ്പെടുന്നു.
നേരത്തെ നേപ്പാളില്‍ പതിനായിരക്കണക്കിനാളുകളുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിനു കാരണം രാഹുലിന്റെ കേദാര്‍നാഥ് സന്ദര്‍ശനമാണെന്ന മഹാരാജിന്റെ പ്രസ്താവന വിവാദമായിരുന്നു. ബീഫ് കഴിക്കാറുള്ള രാഹുല്‍ ദേഹശുദ്ധി വരുത്താതെ പുണ്യസ്ഥലം സന്ദര്‍ശിച്ചതാണ് ദുരന്തത്തിന് വഴിവെച്ചതെന്നും സാക്ഷി ആരോപിച്ചിരുന്നു.

Also Read:
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് യൂണിറ്റ്: എ.കെ മൊയ്തീന്‍കുഞ്ഞി വീണ്ടും പ്രസിഡണ്ട് കെ. നാഗേഷ് ഷെട്ടി ജനറല്‍ സെക്രട്ടറി
Keywords: Sakshi Maharaj Calls Rahul Gandhi 'Mad', Compares PM Narendra Modi With Lord Krishna, New Delhi, Politics, Allegation, Controversy, Nepal, Earthquake, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.