വരുന്നൂ.... കിംഗ് ഖാനും സ്റ്റെഫി ഗ്രാഫും കേരളത്തിന്റെ ടൂറിസം അംബാസിഡര്‍മാരായി!
May 2, 2015, 11:48 IST
തിരുവനന്തപുരം: (www.kvartha.com 02/05/2015) ബോളിവുഡിലെ കിംഗ് ഖാനും ലോകം കണ്ട മികച്ച വനിത ടെന്നീസ് താരങ്ങളിലൊരാളുമായ സ്റ്റെഫിഗ്രാഫും കേരളത്തിന്റെ ടൂറിസം അംബാസിഡര്‍മാരാകുന്നുവെന്ന് റിപോര്‍ട്ട്. കേരളത്തില്‍ മദ്യനിരോധം ഏര്‍പെടുത്തിയതോടെ വിനോദസഞ്ചാരികളുടെ എണ്ണം വളരെ കുറഞ്ഞതാണ് ഇരുവരേയും അംബാസിഡര്‍മാരാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നും റിപോര്‍ട്ടുണ്ട്.
പ്രതിഫലക്കാര്യത്തിലും മറ്റ് കാര്യങ്ങളിലും ധാരണയിലെത്തിയാലുടന്‍ ഇരുവരും കേരള ടൂറിസത്തെ പ്രതിനിധീകരിയ്ക്കും. നിലവില്‍ മികച്ച ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായ കേരളത്തിന് മദ്യ നിരോധനം തിരിച്ചടിയാകുമെന്ന് കമ്‌ടെത്തിയിരുന്നു. പ്രതിവര്‍ഷം പത്ത് ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് കേരളത്തിലെത്തിയിരുന്നത്. അതേസമയം ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം ഒരു കോടി കവിയും.
ടൂറിസത്തിന്റെ ഭാഗമായി ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഇത് ഉപകരിയ്ക്കുമെന്നാണ് വിലയിരുത്തല്‍. ആയുര്‍വേദത്തിന്റെ ഗുണഗണങ്ങള്‍ സ്‌റ്റെഫി ഗ്രാഫ് വര്‍ണിയ്ക്കുമ്പോള്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാകും എന്നാണ് പ്രതീക്ഷ. ഷാറൂഖ് ബ്രാന്റ് അംബാസഡര്‍ ആകുമ്പോള്‍ വടക്കേ ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളേയും ആകര്‍ഷിയ്ക്കാന്‍ കഴിയും.

Also Read:
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് യൂണിറ്റ്: എ.കെ മൊയ്തീന്‍കുഞ്ഞി വീണ്ടും പ്രസിഡണ്ട് കെ. നാഗേഷ് ഷെട്ടി ജനറല്‍ സെക്രട്ടറി
Keywords: SRK, Steffi to promote God's Own Country, Thiruvananthapuram, Report, Bollywood, Travel & Tourism, Foreigners, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.