മാണിയെ തലയില്‍ കയറ്റിവയ്ക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന് അമിത് ഷായോടു പരാതി പറയാന്‍ മുരളീധരന്‍ വിരുദ്ധര്‍; ഷാ മെയ് 19നു കേരളത്തില്‍
May 9, 2015, 13:03 IST
തിരുവനന്തപുരം: (www.kvartha.com 09/05/2015) അഴിമതി ആരോപണ വിധേയനായി വിജിലന്‍സ് അന്വേഷണം നേരിടുന്ന ധനമന്ത്രി കെ എം മാണിയെ ധനമന്ത്രിമാരുടെ എംപവേര്‍ഡ് കമ്മിറ്റി ചെയര്‍മാനാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം അറിയിക്കാത്തതിനെച്ചൊല്ലി സംസ്ഥാന ബിജെപിയില്‍ കലഹം.
ചരക്ക് -സേവന നികുതി നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം കോവളത്തുനടന്ന ധനമന്ത്രിമാരുടെ യോഗത്തില്‍ അഴിമതിക്കേസിലെ പ്രതി തിളങ്ങിനിന്നത് അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപിയിലെ ഒരു വിഭാഗം രോഷം കൊള്ളുകയാണ്. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരനും അദ്ദേഹത്തിന്റെ പക്ഷവും ഇത് കണക്കിലെടുക്കുന്നില്ല.
അവര്‍ നിശ്ശബ്ദം മാണിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും അതിലുമുണ്ട് അഴിമതി എന്നുമാണു മറുപക്ഷത്തിന്റെ ആരോപണം. മാണിയെ ചെയര്‍മാനാക്കാനുള്ള തീരുമാനം വരുന്നതിനു മുമ്പുതന്നെ അതു സംബന്ധിച്ചു സൂചനകള്‍ ലഭിച്ച സംസ്ഥാന ബിജെപിയിലെ ഒരു വിഭാഗം അതിനെതിരായ അഭിപ്രായം കേന്ദ്രത്തെ അറിയിക്കാന്‍ ശ്രമിച്ചിരുന്നുവത്രേ. എന്നാല്‍ മുരളീധരന്‍ താല്‍പര്യം കാട്ടിയില്ല എന്നാണു വിമര്‍ശനം.
അഴിമതി ആരോപണങ്ങള്‍ക്ക് വില കല്പിക്കാതെ കേന്ദ്രം 'മാണിസാറിനെ' അംഗീകരിക്കുകയും ആദരിക്കുകയും ചെയ്്തിരിക്കുന്നു എന്നു വിശദീകരിച്ച് മാണിക്ക് സ്വീകരണങ്ങള്‍ നല്‍കി വരികയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ്. ബിജെപിയിലെ ഉരുള്‍പൊട്ടല്‍ ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്കു മുന്നിലെത്തിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. മെയ് 19ന് ബിജെപി നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ അമിത് ഷാ എത്തുന്നുണ്ട്. അന്ന് പാര്‍ട്ടിയിലെ ഉള്‍പ്പോര് കേള്‍ക്കാനും ഇടപെടാനും അദ്ദേഹം സമയം കണ്ടെത്തുമോ എന്നുറപ്പായിട്ടില്ല.
അഴിമതിക്കും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനുമെതിരേയാണ് ബിജെപിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്. 14 ജില്ലകളിലും പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണ പദയാത്രകളുടെ സമാപനം എന്ന നിലയില്‍ക്കൂടിയാണ് സെക്രട്ടേറിയറ്റ് മാര്‍ച്ച്. അഴിമതിക്കാരന് ഉന്നത പദവി നല്‍കാന്‍ കൂട്ടുനില്‍ക്കുന്ന ഒത്തുതീര്‍പ്പു രാഷ്ട്രീയത്തെക്കുറിച്ച് തങ്ങള്‍ ദേശീയ പ്രസിഡന്റിനോട് വിശദീകരിക്കും എന്നാണ് മുരളീധരന്‍ വിരുദ്ധര്‍ പറയുന്നത്.
അതേസമയം ഏതുവിധവും കേരളത്തില്‍ ബിജെപിയെ വളര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പരാതിയുമായിച്ചെന്നാല്‍ അമിത് ഷായുടെ പ്രതികരണം എന്തായിരിക്കും എന്ന ആശങ്കയും ഇവര്‍ക്കുണ്ട്്. എന്നാല്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും ജനപ്രീതി ഉണ്ടാക്കാനുള്ള ശ്രമത്തിനും മാണി അനുകൂല ഒത്തുതീര്‍പ്പ് തിരിച്ചടിയാകും എന്ന ആശങ്ക അദ്ദേഹം ഉള്‍ക്കൊള്ളുമെന്നാണു പ്രതീക്ഷ.

Also Read:
സ്ഥലം നല്‍കാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് 3 പേര്‍ക്കെതിരെ കേസ്
Keywords: Tainted K M Mani honored by center Kerala BJP IN Dilemma, Thiruvananthapuram, BJP, Allegation, Criticism, Secretariat, March, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.