20 മില്യണ്‍ ഡോളര്‍ വിലയുള്ള തലകള്‍! ഇസ്ലാമിക് സ്‌റ്റേറ്റ് നേതാക്കളുടെ തലയ്ക്ക് യുഎസ് വിലയിട്ടു
May 7, 2015, 11:31 IST
വാഷിംഗ്ടണ്‍: (www.kvartha.com 07/05/2015) ഇസ്ലാമിക് സ്‌റ്റേറ്റ് നേതാക്കളുടെ ജീവന് ഒബാമ ഭരണകൂടം വിലയിട്ടു. 20 മില്യണ്‍ ഡോളറാണ് വില. അബ്ദ് അല്‍ റഹ്മാന്‍ മുസ്തഫ അല്‍ ഖുദുലി, അബു മുഹമ്മദ് അല്‍ അദ്‌നാനി, തര്‍ഖന്‍ തയുമുറസോവിക് ബതിറാഷ്വിലി, തരീഖ് ബിന്‍ അല്‍ തഹര്‍ ബിന്‍ അല്‍ ഫലിഹ് അല്‍ അവ്‌നി അല്‍ ഹര്‍സി എന്നിവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഈ തുക കൈപറ്റാനാകും.
അബ്ദ് അല്‍ റഹ്മാന്‍ മുസ്തഫ അല്‍ ഖുദുലിക്ക് 7 മില്യണ്‍ ഡോളറാണ് വില. അബു മുഹമ്മദ് അല്‍ അദ്‌നാനി, തര്‍ഖന്‍ തയുമുറസോവിക് ബതിറാഷ്വിലി എന്നിവര്‍ക്ക് 5 മില്യണ്‍ ഡോളറും തരീഖ് ബിന്‍ അല്‍ തഹര്‍ ബിന്‍ അല്‍ ഫലിഹ് അല്‍ അവ്‌നി അല്‍ ഹര്‍സിക്ക് 3 മില്യണ്‍ ഡോളറുമാണ് വിലയിട്ടിട്ടുള്ളത്.
ഇറാഖിലെ അല്‍ ക്വയ്ദയില്‍ ചേര്‍ന്ന ഖുദുലി പിന്നീട് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ തലപ്പത്ത് എത്തുകയായിരുന്നു. അദ്‌നാനി ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വക്താവാണ്. ബതിറാഷ്വിലി യുദ്ധമുഖത്ത് പോരാളികളെ നയിക്കുന്ന വ്യക്തിയാണ്. വടക്കന്‍ സിറിയയും ഹര്‍സിയുമാണ് ഇദ്ദേഹത്തിന്റെ കീഴില്‍ പോരാട്ടം നടത്തുന്നത്.
SUMMARY: The Obama administration is offering rewards of up to $20 million for information leading to the whereabouts of four top leaders of Daesh (so-called IS).
Keywords: Saudi Arabia, Islamic State, ISIS, Leaders, Bounty, Barack Obama, US,
അബ്ദ് അല്‍ റഹ്മാന്‍ മുസ്തഫ അല്‍ ഖുദുലിക്ക് 7 മില്യണ്‍ ഡോളറാണ് വില. അബു മുഹമ്മദ് അല്‍ അദ്‌നാനി, തര്‍ഖന്‍ തയുമുറസോവിക് ബതിറാഷ്വിലി എന്നിവര്‍ക്ക് 5 മില്യണ്‍ ഡോളറും തരീഖ് ബിന്‍ അല്‍ തഹര്‍ ബിന്‍ അല്‍ ഫലിഹ് അല്‍ അവ്‌നി അല്‍ ഹര്‍സിക്ക് 3 മില്യണ്‍ ഡോളറുമാണ് വിലയിട്ടിട്ടുള്ളത്.
SUMMARY: The Obama administration is offering rewards of up to $20 million for information leading to the whereabouts of four top leaders of Daesh (so-called IS).
Keywords: Saudi Arabia, Islamic State, ISIS, Leaders, Bounty, Barack Obama, US,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.