മുന്‍ കാമുകനോട് ഹായ് പറഞ്ഞു; ഭാര്യയും ഭര്‍ത്താവും വേര്‍പിരിഞ്ഞു

 


റിയാദ്: (www.kvartha.com 04/05/2015) മുന്‍ കാമുകനോട് ഭാര്യ ഹായ് പറഞ്ഞതിനെതുടര്‍ന്ന് വിവാഹമോചനം. റിയാദിലെ പാര്‍ക്കിലാണ് സംഭവം നടന്നത്. ഭാര്യയ്ക്കും സഹോദരിക്കുമൊപ്പം പാര്‍ക്കില്‍ കറങ്ങാനെത്തിയതായിരുന്നു ഭര്‍ത്താവ്.

ഇതിനിടയിലാണ് ഭാര്യ തന്റെ മുന്‍ കാമുകനെ അവിചാരിതമായി കണ്ടത്. ടോയ്‌ലറ്റില്‍ പോകണമെന്ന് കളവ് പറഞ്ഞ് ഭാര്യ കാമുകന്റെ അടുത്തെത്തി വിശേഷങ്ങള്‍ തിരക്കി.
മുന്‍ കാമുകനോട് ഹായ് പറഞ്ഞു; ഭാര്യയും ഭര്‍ത്താവും വേര്‍പിരിഞ്ഞു

ഇത് സഹോദരി കാണുകയും അക്കാര്യം സഹോദരനെ അറിയിക്കുകയും ചെയ്തു.

ക്രുദ്ധനായ ഭര്‍ത്താവ് ഉടനെ ഭാര്യയ്ക്കടുത്തെത്തി. ഭാര്യയെ ഇയാള്‍ അടിച്ചുവെന്നാണ് റിപോര്‍ട്ട്. ഏറെ താമസിയാതെ ഇയാള്‍ കോടതിയെ സമീപിച്ച് വിവാഹമോചനം നേടി.

SUMMARY: A Saudi man divorced his wife after she said ‘hello’ to her ex-boyfriend when she met him by coincidence while strolling with her husband at a park in the Gulf kingdom.

Keywords: Saudi Arabia, Divorce, Hai, Ex lover, wife, Husband, Park, Riyadh,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia