പലസ്തീനി കാമുകനെ കൊന്ന് മൃതദേഹത്തിനൊപ്പം അന്തിയുറങ്ങി; വനിത വ്യവസായി അറസ്റ്റില്‍

 


ദുബൈ: (www.kvartha.com 06/05/2015) കാമുകനെ കൊലപ്പെടുത്തി മൃതദേഹത്തിനൊപ്പം അന്തിയുറങ്ങിയ വനിത വ്യവസായി അറസ്റ്റില്‍. റഷ്യക്കാരിയായ യുവതിക്കെതിരെ ദുബൈ കോടതി വിചാരണയാരംഭിച്ചു.

സംഭവം നടക്കുമ്പോള്‍ യുവതി മദ്യലഹരിയിലായിരുന്നു. ഫ്‌ലാറ്റില്‍ കിടന്നുറങ്ങിയ കാമുകനെ കുത്തിക്കൊല്ലുകയായിരുന്നു യുവതി. കൊലപാതകം മുന്‍ കൂട്ടി ആസൂത്രണം ചെയ്തതായിരുന്നുവെന്ന് ആരോപണമുണ്ട്.

കാമുകന്‍ പലസ്തീനിയാണെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. കാമുകന് വേണ്ടി താന്‍ ധാരാളം പണം ചിലവഴിച്ചുവെന്നും യുവതി പോലീസില്‍ മൊഴി നല്‍കി. കാമുകനെ ജീവനുതുല്യം സ്‌നേഹിച്ച യുവതി പലപ്പോഴും വിവാഹക്കാര്യം എടുത്തിട്ടു. എന്നാല്‍ അയാള്‍ ഒഴിഞ്ഞുമാറി. കാമുകന്‍ തന്നെ ചതിക്കുകയായിരുന്നുവെന്നും പണം ലക്ഷ്യമിട്ടാണ് ഇയാള്‍ തന്നോട് അടുത്തെതെന്നും അവര്‍ കോടതിയില്‍ പറഞ്ഞു.
പലസ്തീനി കാമുകനെ കൊന്ന് മൃതദേഹത്തിനൊപ്പം അന്തിയുറങ്ങി; വനിത വ്യവസായി അറസ്റ്റില്‍

കൊലപാതകത്തിന് പുറമേ അവിഹിത ബന്ധത്തിനും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

SUMMARY: Dubai - A businesswoman allegedly murdered her lover while he was sleeping at her flat and then slept next to him for a few hours before waking up in denial of what she had done, the Dubai Court of First Instance heard on Tuesday.

Keywords: Dubai, UAE, Dubai Court of First Instance, Murder, Slept, Body,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia