ആരും മോശമല്ല! സ്ത്രീകള്‍ ജീന്‍സ് ധരിച്ചിട്ടാണ് ഭൂമികുലുങ്ങുന്നത്; ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ക്കെതിരെ സൈനീക നടപടി ആരംഭിക്കണം: മൗലാന ഫസ്ലുര്‍ റഹ്മാന്‍
May 30, 2015, 22:06 IST
ഇസ്ലാമാബാദ്: (www.kvartha.com 30/05/2015) പ്രകൃതി ദുരന്തങ്ങളുണ്ടാക്കുന്നത് മനുഷ്യരുടെ ഭക്ഷണവും വസ്ത്രധാരണവുമാണെന്ന തരത്തിലുള്ള നേതാക്കളുടെ പ്രസംഗങ്ങള്‍ ഇതിന് മുന്‍പ് ഇന്ത്യയിലുമുണ്ടായിട്ടുണ്ട്. എന്നാലിപ്പോള്‍ പാക്കിസ്ഥാനില്‍ നിന്നുമൊരു വെളിപാട്.
സ്ത്രീകള്‍ ജീന്‍സ് ധരിച്ചിട്ടാണത്രേ ഭൂകമ്പങ്ങളുണ്ടാകുന്നത്. ജാമിയത് ഉലമ ഇ ഇസ്ലാമി ഫസല്‍ മേധാവി മൗലാന ഫസ്ലുര്‍ റഹ്മാനാണ് രസകരമായ പ്രസ്താവന നടത്തിയിരിക്കുന്നത്. ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ക്കെതിരെ സൈനീക നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പാക് സായുധ സേനയോട് ആവശ്യപ്പെട്ടു.
നാണയപ്പെരുപ്പവും ഭൂകമ്പവും മറ്റ് ദുരന്തങ്ങളുമുണ്ടാകുന്നത് സ്ത്രീകള്‍ സഭ്യമായി വസ്ത്രം ധരിക്കാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു. ധാന്യം ചാക്കില്‍ സൂക്ഷിക്കുന്നതുപോലെയാണ് സ്ത്രീ ശരീരമെന്നും അത് നല്ലപോലെ മൂടി സൂക്ഷിക്കണമെന്നും ഫസ്ലുര്‍ റഹ്മാന്‍ പറഞ്ഞു.
ഇസ്ലാമാബാദിലെ ഒരു ഹോട്ടലില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ജസ്ലുര്‍ റഹ്മാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ബലൂചിസ്ഥാനിലെ നിലവിലെ പ്രതിസന്ധിക്കും ഊര്‍ജ്ജ പ്രതിസന്ധിക്കും പാക്കിസ്ഥാനിലെ സുരക്ഷ ഭീഷണിക്കും കാരണം ഈ മര്യാദയില്ലാത്ത സ്ത്രീകളാണെന്നും റഹ്മാന്‍ ആരോപിച്ചു. ഇവര്‍ നല്ലതുപോലെ മൂടി വീട്ടില്‍ ഇരിക്കുകയാണെങ്കില്‍, രാജ്യത്ത് ശരീഅത്ത് നിയമം നടപ്പിലായാല്‍, താലിബാന്‍ സഹോദരങ്ങള്‍ പാക്കിസ്ഥാനെ ആക്രമിക്കുകയില്ലെന്നും റഹ്മാന്‍ പറഞ്ഞു.
SUMMARY: During a press conference at a local hotel in Islamabad, Jamiat Ulema-e-Islami Fazl (JUI-F) Chief Maulana Fazlur Rehman asked the Pakistani armed forces to launch a military operation against women wearing jeans all over Pakistan.
Keywords: Islamabad, Jamiat Ulema-e-Islami Fazl (JUI-F), Chief, Maulana Fazlur Rehman, Pakistani armed forces, Launch, Military operation,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.