എം എല്‍ എ യുടെ ക്രൂരത നോക്കണേ ; തനിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മാധ്യമ പ്രവര്‍ത്തകനെ ജീവനോടെ ചുട്ടുകൊന്നു
Jun 9, 2015, 13:24 IST
ഷാജഹാന്‍പൂര്‍: (www.kvartha.com 09/06/2015) ഉത്തര്‍ പ്രദേശിലെ സമാജ് വാദി പാര്‍ട്ടി എം.എല്‍.എ രാം മൂര്‍ത്തിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകനെ ജീവനോടെ ചുട്ടു കൊന്നു. ഷാജഹാന്‍പൂര്‍ സ്വദേശിയായ ഗജേന്ദ്ര സിംഗിനെയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ജീവനോടെ ചുട്ടുകൊന്നത്.
ഗുരുതരമായ പൊള്ളലേറ്റ സിംഗിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം എം എല്‍ എയ്ക്ക് വേണ്ടി ഒരു പോലീസ് ഉദ്യോഗസ്ഥനാണ് സിംഗിനെ കൊലപ്പെടുത്തിയതെന്നാണ് മാധ്യമപ്രവര്‍ത്തകന്റെ കുടുംബാംഗങ്ങളുടെ ആരോപണം.
എം.എല്‍.എയുടെ നിയമം ലംഘിച്ചുള്ള ഖനനം, ബലം പ്രയോഗിച്ചുള്ള ഭൂമി പിടിച്ചെടുക്കല്‍, മറ്റ് നിഗൂഢമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് സിംഗ് തന്റെ ദിനപത്രത്തിലൂടെ റിപോര്‍ട്ട് ചെയ്തിരുന്നു. ഈ റിപോര്‍ട്ട് സമാജ് വാദി പാര്‍ട്ടി നേതാവിനെ കുപിതനാക്കുകയും പിന്നീട് തനിക്കെതിരെ റിപോര്‍ട്ട് നല്‍കിയ ഗജേന്ദ്ര സിംഗിനെതിരെ വ്യാജ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
അതേസമയം സിംഗ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് പറയുന്നത്. ഗജേന്ദ്ര സിംഗിനെതിരെ കേസുണ്ടായിരുന്നെന്നും അദ്ദേഹത്തെ തങ്ങള്‍ അറസ്റ്റ് ചെയ്യും മുമ്പ് തന്നെ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നുമാണ് ഷാജഹാന്‍പൂര്‍ എസ്.പി പറയുന്നത്.

Also Read:
ഓമ്‌നി വാനില്‍ കടത്തിയ 25 ചാക്ക് മണല്‍ പിടികൂടി; ഡ്രൈവര്‍ കടന്നുകളഞ്ഞു
Keywords: Journalist allegedly burnt to death for Facebook posts against Samajwadi Party MLA Ram Murti in UP, Allegation, Police, Hospital, Family, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.