പി.സി. ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണി നോട്ടയ്ക്കും താഴെ; എല്‍.ഡി.എഫിന് വിനയായവരില്‍ ബാലകൃഷ്ണപിള്ളയും മകനും
Jun 30, 2015, 11:26 IST
തിരുവനന്തപുരം: (www.kvartha.com 30/06/2015) ഏറെ കൊട്ടിഘോഷിച്ച് യു.ഡി.എഫിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച് മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജും സംഘവും രംത്തിറക്കിയ അഴിമതി വിരുദ്ധമുന്നണി സ്ഥാനാര്‍ത്ഥി കെ. ദാസിന് കിട്ടിയ വോട്ട് നോട്ടയ്ക്കും താഴെ.
അഴിമതി വിരുദ്ധമുന്നണിക്ക് കിട്ടിയത് 1197 വോട്ടാണ്. എന്നാല്‍ നോട്ടയ്ക്ക് 1430 വോട്ട് ലഭിച്ചു. ഒരുതരത്തിലുള്ള ചലനവും പി.സി. ജോര്‍ജിനും സംഘത്തിനും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. മണ്ഡലത്തില്‍ ദിവസങ്ങളോളം തമ്പടിച്ച് പ്രചണ്ഡമായ പ്രചരണമാണ് പി.സി. ജോര്‍ജും സംഘവും നടത്തിയത്.
91 ചെറു പാര്‍ട്ടികളുടെ കൂട്ടായ്മയാണ് ആന്റി കറപ്ഷന്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എ.സി.ഡി.എഫ്) സ്ഥാനാര്‍ഥിയായി കെ. ദാസിനെ നിര്‍ത്തിയത്. വി.എസ്.ഡി.പി., ഡി.എച്ച്.ആര്‍.എം, എസ്.ഡി.പി.ഐ തുടങ്ങി നിരവധി പാര്‍ട്ടികളാണ് ജോര്‍ജുമായി സഹകരിച്ചത്. ചില ക്രൈസ്തവ സംഘടനകളും ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ചീഫ് വിപ്പ് ഉണ്ടായിരുന്നപ്പോള്‍ പി.സി. ജോര്‍ജിന് കിട്ടിയ പ്രതാപമൊന്നും ഇപ്പോള്‍ പി.സി. ജോര്‍ജിന് ഇല്ലെന്നാണ് അരുവിക്കരതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
അതേസമയം എല്‍.ഡി.എഫിന് വിനയായ ഘടകങ്ങളില്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്ണപിള്ളയും മകന്‍ കെ.ബി. ഗണേഷ് കുമാറും ഉള്‍പെടുമെന്നാണ് സി.പി.എം. കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. പാര്‍ട്ടി തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിക്ക് വിരുദ്ധനായി പ്രഖ്യാപിക്കപ്പെട്ട പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാന്ദനെ അരുവിക്കര തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനിറക്കിയതും യു.ഡി.എഫ്. കാര്യമായിതന്നെ മുതലാക്കിയിട്ടുണ്ട്.
Keywords: Sabarinathan takes lead, Thiruvananthapuram, Election, BJP, LDF, Congress, Kerala, P.C. George's candidates behind NOTA.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.