ഈദ് ദിനത്തില്‍ ഇന്ത്യന്‍ സൈന്യം നല്‍കിയ മധുരം പാക് സൈന്യം നിരസിച്ചു
Jul 18, 2015, 15:19 IST
ഡെല്‍ഹി : (www.kvartha.com 18/07/2015) ഈദ് ദിനത്തില്‍ ഇന്ത്യന്‍ സൈന്യം നല്‍കിയ മധുരം പാക് സൈന്യം നിരസിച്ചു. അതിര്‍ത്തിയിലെ സംഘര്‍ഷവും തുടര്‍ച്ചയായ വെടിവെപ്പുമാണ് പാക് സൈന്യം മധുരം നിരസിക്കാന്‍ കാരണമെന്നാണ് റിപോര്‍ട്ട്.
വാഗാ അതിര്‍ത്തിയില്‍ വര്‍ഷങ്ങളായി ഇന്ത്യന്‍ സൈന്യം പാക് സൈന്യത്തിന് മധുരം നല്‍കാറുണ്ട്. എന്നാല്‍ ഇതുവരെ പാക് സൈന്യം അത് നിരസിച്ചിട്ടില്ല. ഇതാദ്യമായാണ് നിരസിക്കപ്പെടുന്നത്. അതിര്‍ത്തി സേനാ മേധാവിക്ക് അതിര്‍ത്തി രക്ഷാ സേന അയച്ച ഈദ് സന്ദേശത്തിനും ഇത്തവണ മറുപടി നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അതിനായി എന്തു സഹകരണവും നല്‍കുമെന്നും ബി. എസ്.എഫ് ഡി.ഐ.ജി ഫാറൂഖി പറഞ്ഞു.
അതേസമയം ശ്രീനഗറില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ശക്തമായ ആക്രമണം നടത്തുകയാണ്. വെള്ളിയാഴ്ച രാത്രി 9.25 മുതല്‍ 11.45 വരെ പാക് സൈന്യം അതിര്‍ത്തിയിലെ വിവിധ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ നിറയൊഴിച്ചു. സംഭവത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും ആളപായമുണ്ടായിട്ടില്ലെന്നും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അഞ്ച് തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും സൈനിക വക്താവ് പറഞ്ഞു. കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേറ സെക്ടറിലാണ് പാക്‌സേന ആക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്.
ജൂലൈ 15 ന് ജമ്മു ജില്ലയില്‍ പാകിസ്ഥാന്‍ നടത്തിയ മോട്ടോര്‍ ആക്രമണത്തില്‍ രണ്ട് അതിര്‍ത്തി രക്ഷാ സൈനികരും ഒരു സ്ത്രീയും അടക്കം ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. ജൂലൈ ഒമ്പതിനും ആറിനും പാകിസ്ഥാന്‍ അതിര്‍ത്തിരേഖ ലംഘിച്ച് നടത്തിയ വെടിവെപ്പില്‍ അതിര്‍ത്തിരക്ഷാ സൈനികര്‍ മരിച്ചിരുന്നു. പാകിസ്ഥാന്‍ ആക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Keywords: India's Sweets Refused on Eid by Pakistan Soldiers on Border, New Delhi, Report, Gun attack, Message, Warning, attack, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.