റിയാദില്‍ ചാവേര്‍ ആക്രമണം; രണ്ടു പോലീസുകാര്‍ക്ക് പരിക്ക്

 


ദുബൈ: (www.kvartha.com 17/07/2015) സൗദി തലസ്ഥാനമായ റിയാദില്‍ വ്യാഴാഴ്ച്ച രാത്രി കാര്‍ ബോംബ്‌ പൊട്ടിത്തെറിച്ച് ഡ്രൈവര്‍ കൊല്ലപ്പെട്ടു. റമദാന്‍ നോമ്പിന്‍റെ അവസാന രാത്രിയില്‍ നടന്ന സ്ഫോടനത്തില്‍ രണ്ടു പോലീസുകാര്‍ക്ക് പരുക്കേറ്റു.

നിര്‍ത്തിയിട്ട കാറില്‍ ഇരുന്ന് ഡ്രൈവര്‍ സ്വയം സ്ഫോടനം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംശയാസ്പദമായ സാഹചര്യത്തില്‍ വാഹനം നിര്‍ത്തിയിരിക്കുന്നത് കണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാരണം അന്വേഷിക്കാന്‍ ചെന്നപ്പോഴാണ് സ്ഫോടനം നടന്നത്.

സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ പോലീസുകാരെ ആശുപത്രില്‍ പ്രവേശിപ്പിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച്ച ഈദുല്‍ ഫിത്തര്‍ ആഘോഷിക്കാന്‍ ഇരിക്കെയാണ് സ്ഫോടനം നടന്നത്.

അടുത്ത കാലത്ത് കുവൈറ്റിലെ ഷിയാ പള്ളിക്ക് നേരെ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സൗദിയില്‍ കടുത്ത സുരക്ഷ എര്‍പ്പെടുത്തിയിട്ടുണ്ട്.
റിയാദില്‍ ചാവേര്‍ ആക്രമണം; രണ്ടു പോലീസുകാര്‍ക്ക് പരിക്ക്

SUMMARY: A car bomb has exploded in Riyadh on Thursday night. The suicide attacker has killed and two policemen has wounded in the explosion.

Keywords: Suicide attack, Explosion, Killed, Police, Riyadh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia