കാസര്‍കോട്: (www.kvartha.com 11.08.2015) അമ്പത് വര്‍ഷത്തെ ഭരണത്തില്‍ കോണ്‍ഗ്രസ് നടത്തിയ അഴിമതിയുടെ റെക്കോര്‍ഡ് ഒന്നേക്കാല്‍ വര്‍ഷം കൊണ്ട് മോഡി സര്‍ക്കാര്‍ ഭേദിച്ചുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറൊ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. സിപിഎം സംഘടിപ്പിച്ച ജനകീയ പ്രതിരോധത്തിന്റെ തുടക്കം ഉപ്പളയിലെ മഞ്ചേശ്വരം താലൂക്ക് ഓഫീസിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സര്‍വത്ര അഴിമതിയാണ്. ഐപിഎല്‍ ക്രിക്കറ്റ് അഴിമതിയില്‍ കുറ്റവാളിയായ ലളിത് മോഡിക്ക് ബ്രിട്ടനിലേക്ക് കടക്കാന്‍ സഹായം നല്‍കിയത് വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വിജയരാജ സിന്ധ്യയുമാണ്. സുഷ്മ സ്വരാജിന്റെ ഭര്‍ത്താവും മകളും ലളിത് മോഡിക്ക് നിയമസഹായം നല്‍കുന്നു. വിജയരാജ സിന്ധ്യയുടെ മകന്‍ ദുഷ്യന്ത് സിങ്ങിന്റെ പൊളിഞ്ഞ കമ്പനിയില്‍ ലളിത് മോഡി കോടി കണക്കിന് രൂപയുടെ ഓഹരിയാണ് എടുത്തത്.
ബിജെപി നേതാക്കള്‍ ചെയ്ത ഉപകാരത്തിനുള്ള പ്രത്യുപകരമാണ് ലളിത് മോഡി ചെയ്തത്. മധ്യപ്രദേശില്‍ നടന്ന വ്യാപം അഴിമതി പതിനായിരകണക്കിന് കോടി രൂപയുടെതാണ്. കേസുമായി ബന്ധപ്പെട്ട സാക്ഷികളടക്കം ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ടു. അഴിമതിയില്‍ ബിജെപി നേതാകള്‍ക്കും മറ്റുമുള്ള പങ്ക് മറച്ചുവെക്കാനാണ് ഈ കൊലകള്‍. മഹാരാഷ്ട്രയില്‍ ബിജെപി മന്ത്രിമാരായ പങ്കജ് മുണ്ടയും വിനോദ് താവ്‌ടെയും കോടികളുടെ അഴമതി ആരോപണം നേരിടുന്നു.
കോര്‍പറേറ്റ്‌വല്‍കരണം, വര്‍ഗീയ വല്‍കരണം, അഴിമതി, അമിതാധികാര സ്വഭാവം എന്നിവയാണ് മോഡി സര്‍ക്കാരിന്റെ മുഖമുദ്ര. നല്ല നാളുകള്‍ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന മോഡി സര്‍ക്കാര്‍ വഞ്ചനയുടെ പരമ്പരയാണ് നടത്തുന്നത്. വിലക്കയറ്റത്തില്‍ സാധാരണകാര്‍ പൊറുതിമുട്ടുമ്പോള്‍ ധനികര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും നികുതിയിളവുകളും വാരിക്കോരി നല്‍കുന്നു. സാധാരണക്കാരുടെ വരുമാനം കുറയുമ്പോള്‍ ധനികര്‍ കൂടുതല്‍ ധനികരാകുന്നു. രാജ്യത്തെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പകുതിയും കടത്തിലാണ്. കാര്‍ഷിക ഉല്‍പാദന ചെലവിന്റെ 50 ശതമാനം ചേര്‍ത്ത് കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നല്‍കുമെന്ന് പ്രഖ്യാപിച്ച മോഡി ഇപ്പോഴത് മറന്നു. രാജ്യത്ത് പാവപ്പെട്ടവര്‍ 30 ശതമാനമായിരുന്നത് 48 ആയി. തൊഴിലുറപ്പ് പദ്ധതിക്കുള്ള 61000 കോടി രൂപയുടെ ബജറ്റ് പകുതിയാക്കി വെട്ടിക്കുറച്ചു.
ജനാധിപത്യ അവകാശവും പൗരാവകാശവും നിഷേധിക്കുന്നു. അമിതാധികാര സ്വഭാവത്തില്‍ പാര്‍ലമെന്റ്, സംസ്ഥാന സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ മോദി സര്‍ക്കാര്‍ കയ്യടക്കുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ചതിന് മാധ്യമസ്ഥാപനങ്ങള്‍ക്ക് പോലും സര്‍ക്കാര്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. കേന്ദ്ര- കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തടുക്കാന്‍ ജനകീയ സമരങ്ങള്‍ ശക്തമാക്കണം. ഇതിന്റെ തുടക്കം മാത്രമാണ് ജനകീയ പ്രതിരോധം- എസ്ആര്‍പി പറഞ്ഞു.

Keywords : Kasaragod, Inauguration, CPM, Protest, BJP, Narendra Modi, Government, Kerala, S Ramachandran Pillai.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.