ഗ്യാസ് ഏജന്‍സി ഉടമയെ വെട്ടിക്കൊലപ്പെടുത്തി വീട്ടില്‍ നിന്നും പണവും, സ്വര്‍ണവും ഇന്നോവ കാറും മോഷ്ടിച്ചു
Oct 9, 2015, 15:30 IST
മലപ്പുറം: (www.kvartha.com 09.10.2015) വളാഞ്ചേരിയില്‍ ഗ്യാസ് ഏജന്‍സി ഉടമയെ വീട്ടില്‍ വെട്ടിക്കൊലപ്പെടുത്തി പണവും, സ്വര്‍ണവും ഇന്നോവ കാറും മോഷ്ടിച്ചു. വെട്ടേറ്റ ഇയാളുടെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലിന്‍ചുവട്ടില്‍ പ്രവര്‍ത്തിക്കുന്ന രാഹുല്‍ ഇന്ത്യന്‍ ഗ്യാസ് ഏജന്‍സി ഉടമയായ വിനോദ് കുമാറാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് കൊലപാതകം നടന്നത്. ഇയാളുടെ ഭാര്യ ജ്യോതിക്കു നേരെയും കൊലപാതകശ്രമം നടന്നിട്ടുണ്ട്. കഴുത്തിനും കാലിനും വെട്ടേറ്റ ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി.
വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന് കടക്കുന്നതു കണ്ട് സമീപവാസികളാണ് അകത്തു കയറി നോക്കിയത്. വിനോദ് കുമാറിന്റെ ശരീരത്തില്‍ നിരവധി തവണ വെട്ടേറ്റിട്ടുണ്ട്. വിനോദിന്റെ മൃതദേഹം ബെഡ്‌റൂമിലാണ് ഉണ്ടായിരുന്നത്. ഭാര്യ ജ്യോതി ഹാളിനുള്ളിന്‍ വെട്ടേറ്റ നിലയിലാണ് കിടന്നിരുന്നത്. ജ്യോതി സംസാരിച്ചിരുന്നെങ്കിലും അവശനിലയിലായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയിലും തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വേണ്ടി ജ്യോതിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
കൊലപാതകം നടന്ന വീട്ടില്‍ വിനോദ് കുമാറും ഭാര്യ ജ്യോതിയും മാത്രമാണ് താമസിച്ചിരുന്നത്. ഇവരുടെ ഏകമകന്‍ വിദേശത്താണ്. വര്‍ഷങ്ങളോളമായി ഗ്യാസ് ഏജന്‍സി നടത്തി വരികയായിരുന്നു കൊല്ലപ്പെട്ട വിനോദ്. വെണ്ടല്ലൂരിലെ വാടകവീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം അര്‍ധരാത്രി ഒരുമണിക്ക് ശേഷമാണ് കൊലപാതകം നടന്നിട്ടുണ്ടാവുക എന്നാണ് പോലീസ് നിരീക്ഷണം. കൊല നടക്കുന്നതിനു മുമ്പ് വിനോദ് കുമാര്‍ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരന് ഫോണ്‍ വിളിച്ചിട്ടുണ്ട്. ഉറക്കത്തിലായതിനാല്‍ ഇയാള്‍ ഫോണ്‍ എടുക്കുകയും ചെയ്തില്ല. ഇതാണ് ഒരുമണിക്ക് ശേഷമാണ് കൊലപാതകം നടന്നിട്ടുണ്ടാവുക എന്ന നിരീക്ഷണത്തിലെത്താന്‍ പോലീസിന് സഹായകമായത്. കൊലയാളികള്‍ ആരാണെന്ന വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടില്ല. പക്ഷേ മോഷണശ്രമമായിരുന്നില്ല കൊലപാതകികളുടെ ലക്ഷ്യമെന്ന് സംഭവസ്ഥലത്തെത്തിയ തിരൂര്‍ ഡി.വൈ.എസ്.പി. സി.എന്‍ വേണുഗോപാല്‍ പറഞ്ഞു.
ഇവരുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും, സ്വര്‍ണാഭരണവും ഇന്നോവ കാറും മോഷണം പോയിട്ടുണ്ട്. വാഹനത്തെക്കുറിച്ചുള്ള സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ പേര്‍ കൃത്യത്തില്‍ പങ്കാളികളായിരിക്കാമെന്നും സംശയിക്കുന്നു. സംഭവമറിഞ്ഞ് കൊലപാതകം നടന്ന വീട്ടിലും പരിസരത്തും നിരവധിയാളുകള്‍ തടിച്ചുകൂടിയിരുന്നു. വളാഞ്ചേരി സി.ഐ കെ.ജി സുരേഷ് കുമാര്‍, വളാഞ്ചേരി എസ്.ഐ പി.എം ഷമീര്‍ കാടമ്പുഴ എസ്.ഐ. കെ.ആര്‍ രഞ്ജിത് എന്നിവര്‍ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. സ്‌പെഷ്യല്‍ സ്‌ക്വാഡ് ടീമംഗങ്ങള്‍, വിരലടയാള വിദഗ്ധര്‍ എന്നിവരും സ്ഥലത്തെത്തി. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. എറണാകുളം എടപ്പള്ളി കടവത്തറ സ്വദേശിയാണ് കൊല്ലപ്പെട്ട വിനോദ് കുമാര്‍.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.