കോപ്പ അമേരിക്ക: മെസിക്ക് ഹാട്രിക്, പനാമയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് ജയം
Jun 11, 2016, 10:00 IST
(www.kvartha.com 11.06.2016) കോപ്പ അമേരിക്ക ഫുട്‌ബോളില്‍ മെസിയുടെ ഹാട്രിക് മികവില്‍ അര്‍ജന്റീനയ്ക്ക് 5-0 ജയം. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ പനാമയെ തകര്‍ത്താണ് അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നത്. നിക്കോളാസ് ഒട്ടമെന്‍ഡി, സെര്‍ജിയോ അഗ്യൂറോ, മെസി എന്നിവരാണ് സ്‌കോറര്‍മാര്‍. ഏഴാം മിനുട്ടില്‍ നിക്കോളാസിന്റെ ഹെഡ്ഡറിലൂടെ അര്‍ജന്റീന ലീഡ് നേടി. ആദ്യ പകുതി അര്‍ജന്റീന താരങ്ങളെ പിടിച്ചുകെട്ടുന്നതില്‍ പനാമ വിജയിച്ചു. ആദ്യ പകുതിയില്‍ തന്നെ ഇരുടീമുകളും മഞ്ഞക്കാര്‍ഡുകള്‍ വാരിക്കൂട്ടി. 31 ാം മിനുട്ടില്‍ പനാമയുടെ അനിബല്‍ ഗോഡോയ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപോയി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഒരു ഗോള്‍ മാത്രമാണ് അര്‍ജന്റീന സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്.
68 ാം മിനുട്ടില്‍ മെസിയാമ് രണ്ടാം പകുതിയിലെ ഗോളടിക്ക് തുടക്കമിട്ടത്. ഹിഗ്വയിനിന്റെ പാസില്‍ നിന്നുള്ള ഇടങ്കാല്‍ ഷോട്ട്. 78 ാം മിനുട്ടില്‍ ഫ്രീകിക്കില്‍ നിന്നും മറ്റൊരു ഇടങ്കാല്‍ ഷോട്ട്. സ്‌കോര്‍: 3-0. 87 ാം മിനുട്ടില്‍ റോജോയുടെ പാസ് വലയിലെത്തിച്ച് മെസി ഹാട്രിക് തികച്ചു. നിശ്ചിത സമയത്തിന്റെ അവസാന മിനുട്ടില്‍ റോജോ തന്നെ നല്കിയ ഹെഡ്ഡര്‍ ഷോട്ട് ഹെഡ്ഡറിലൂടെ തന്നെ വലയിലെത്തിച്ച് അഗ്യൂറോ പനാമ പതനം പൂര്‍ത്തിയാക്കി.
രണ്ടാം വിജയത്തോടെ ഗ്രൂപ്പ് ജേതാക്കളായി അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നു. മൂന്ന് പോയിന്റ് വീതമുള്ള ചിലി, പനാമ തമ്മിലുള്ള അടുത്ത മത്സരം തീ പാറും. ജയിച്ചാല്‍ മാത്രം ക്വാര്‍ട്ടര്‍ പ്രവേശനം. തോറ്റവര്‍ പുറത്ത്. സമനിലയായാല്‍ ഗോള്‍ വ്യത്യാസത്തിന്റെ ആനുകൂല്യത്തോടെ ചിലി ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കും. അര്‍ജന്റീനയോടുള്ള കനത്ത തോല്‍വി പനാമയുടെ ക്വാര്‍ട്ടര്‍ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചു.
Related News: കോപ്പ നൂറിന്‍റെ നിറവിൽ; അമേരിക്ക കൊളംബിയ മത്സരത്തോടെ പോരാട്ടങ്ങൾക്ക് തുടക്കം
Keywords: America, World, Football, Sports, Copa America, Wins, Argentina, Messi,
68 ാം മിനുട്ടില്‍ മെസിയാമ് രണ്ടാം പകുതിയിലെ ഗോളടിക്ക് തുടക്കമിട്ടത്. ഹിഗ്വയിനിന്റെ പാസില്‍ നിന്നുള്ള ഇടങ്കാല്‍ ഷോട്ട്. 78 ാം മിനുട്ടില്‍ ഫ്രീകിക്കില്‍ നിന്നും മറ്റൊരു ഇടങ്കാല്‍ ഷോട്ട്. സ്‌കോര്‍: 3-0. 87 ാം മിനുട്ടില്‍ റോജോയുടെ പാസ് വലയിലെത്തിച്ച് മെസി ഹാട്രിക് തികച്ചു. നിശ്ചിത സമയത്തിന്റെ അവസാന മിനുട്ടില്‍ റോജോ തന്നെ നല്കിയ ഹെഡ്ഡര്‍ ഷോട്ട് ഹെഡ്ഡറിലൂടെ തന്നെ വലയിലെത്തിച്ച് അഗ്യൂറോ പനാമ പതനം പൂര്‍ത്തിയാക്കി.
രണ്ടാം വിജയത്തോടെ ഗ്രൂപ്പ് ജേതാക്കളായി അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നു. മൂന്ന് പോയിന്റ് വീതമുള്ള ചിലി, പനാമ തമ്മിലുള്ള അടുത്ത മത്സരം തീ പാറും. ജയിച്ചാല്‍ മാത്രം ക്വാര്‍ട്ടര്‍ പ്രവേശനം. തോറ്റവര്‍ പുറത്ത്. സമനിലയായാല്‍ ഗോള്‍ വ്യത്യാസത്തിന്റെ ആനുകൂല്യത്തോടെ ചിലി ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കും. അര്‍ജന്റീനയോടുള്ള കനത്ത തോല്‍വി പനാമയുടെ ക്വാര്‍ട്ടര്‍ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചു.
കോപ്പ അമേരിക്ക: പരാഗ്വേയെ തകര്‍ത്ത് കൊളംബിയയ്ക്ക് രണ്ടാം ജയം
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.