കോപ്പ അമേരിക്ക: ബ്രസീലിന് 7-1 ജയം

 


(www.kvartha.com 09.06.2016) കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഹെയ്തിക്കെതിരെ ബ്രസീലിന് ജയം. ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം. ആദ്യം മുതല്‍ അവസാനം വരെ ബ്രസീല്‍ വല കുലുക്കിക്കൊണ്ടേയിരുന്നു. 14 ാം മിനുട്ടില്‍ ഫിലിപ്പ് കോട്ടിഞ്ഞോ തുടക്കമിട്ട ഗോള്‍മഴയ്ക്ക് ഇഞ്ചുറി ടൈമിന്റെ അവസാനത്തില്‍ തന്റെ ഹാട്രിക്കോടെ ഫിലിപ്പ് തന്നെ ഒടുക്കം കുറിച്ചു. 29 ാം മിനുട്ടിലും കോട്ടിഞ്ഞോ വലകുലുക്കി. 35 ാം മിനുട്ടില്‍ ഡാനി ആല്‍വസിന്റെ പാസ് തല കൊണ്ട് വലയിലെത്തിച്ച് റെനാറ്റോ അഗസ്‌റ്റോയിലൂടെ ബ്രസീല്‍ ആദ്യ പകുതിയില്‍ മൂന്ന് തികച്ചു. ആദ്യപകുതി അവസാനിക്കുമ്പോള്‍ സ്‌കോര്‍ 3-0. അതിനിടെ ഹെയ്തിയുടെ ഗൊറെക്‌സ്, ബ്രസീലിന്റെ കസെമിരൊ എന്നിവര്‍ മഞ്ഞക്കാര്‍ഡ് വാങ്ങി.

59 ാം മിനുട്ടില്‍ ബ്രസീലിന്റെ ഗബ്രിയേല്‍ നാലീം ഗോള്‍ നേടി. 67 ാം മിനുട്ടില്‍ ആല്‍വസിന്റെ പാസില്‍ നിന്ന് ലുക്കാസ് ലിമയും 86 ാം മിനുട്ടില്‍ റെനാറ്റോ അഗസ്റ്റോ തന്റെ രണ്ടാം ഗോളും നേടി. അതിനിടെ 70 ാം മിനുട്ടില്‍ ജെയിംസ് മാഴ്‌സെലിനിലൂടെ ഹെയ്തി ഒരു ഗോള്‍ തിരിച്ചടിച്ചു. കളി തീരാന്‍ ഒരു മിനുട്ട് മാത്രം ശേഷിക്കേ 92 ാം മിനുട്ടില്‍ കോട്ടിഞ്ഞോ തന്റെ ഹാട്രിക്കോടെ ബ്രസീലിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. കഴിഞ്ഞ മത്സരത്തില്‍ ഇക്വഡോറിനെതിരെ സമനില പാലിച്ച ബ്രസീലിന് മികച്ച ഗോള്‍ ശരാശരിയിലുള്ള ഈ വിജയം ക്വാര്‍ട്ടറിലേക്കുള്ള പ്രവേശനത്തിന് സഹായകമാകും.

കോപ്പ അമേരിക്ക: ബ്രസീലിന് 7-1 ജയം


Related News: 


Keywords: America, World, Football, Sports, Brazil, Heithi, Copa America, 7-1, Wins.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia