കോപ്പ അമേരിക്ക ഫുട്‌ബോള്‍: ആതിഥേയര്‍ക്കെതിരെ കൊളംബിയയ്ക്ക് (2-0) ജയം
Jun 4, 2016, 08:00 IST
കാലിഫോര്‍ണിയ: (www.kvartha.com 04.06.2016) കോപ്പ അമേരിക്കയിലെ ആദ്യ കളിയില്‍ ആതിഥേയരായ അമേരിക്കയ്‌ക്കെതിരെ കൊളംബിയയ്ക്ക് ജയം. 2-0 എന്ന സ്‌കോറിനാണ് കൊളംബിയ അമേരിക്കയെ തകര്‍ത്തുവിട്ടത്. ക്രിസ്റ്റ്യന്‍ സപാറ്റയും ജെയിംസ് റോഡ്രിഗസുമാണ് ഗോള്‍ സ്‌കോറര്‍മാര്‍. കാലിഫോര്‍ണിയയിലെ സാന്താ ക്ലാരാ സ്‌റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിക്കു മുമ്പില്‍ ആരവങ്ങളോടെയാണ് ടൂര്‍ണമെന്റിന് തുടക്കമായത്.
കൊളംബിയന്‍ മുന്നേറ്റത്തെ പ്രതിരോധിക്കാനാവാതെ വലഞ്ഞ അമേരിക്ക സ്വന്തം കാണികള്‍ക്കുമുന്നില്‍ നിരാശപ്പെടുത്തി. കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ കാര്‍ഡോണയുടെ കോര്‍ണര്‍ കിക്ക് വലയിലാക്കി ക്രിസ്റ്റ്യന്‍ സപാറ്റയുടെ തകര്‍പ്പന്‍ ഫിനിഷിങ്. 42 ാം മിനുട്ടില്‍ പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ യെഡ്്ലിയുടെ ഹാന്‍ഡ് ബോളിലൂടെ കൊളംബിയയ്ക്ക് ലഭിച്ച പെനാല്‍ട്ടി ജെയിംസ് റോഡ്രിഗസ് വലയിലാക്കി, സ്‌കോര്‍: 2-0. രണ്ടാം പകുതിയിലും കൊളംബിയന്‍ ആഥിപത്യമായിരുന്നു. നന്നേ വിയര്‍ത്ത ആതിഥേയര്‍ക്ക് ആദ്യതോല്‍വിയില്‍ നിരാശപ്പെടേണ്ടതില്ല. തിരിച്ചുവരാന്‍ ഇനിയും സമയമുണ്ട്.

Keywords: America, World, Football, Winner, Kolambia, Copa America, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.