ബിജിമോള്‍ക്കു വേണ്ടി ശക്തമായി വാദിച്ച് ദീദി ദാമോദരന്‍; കമ്യൂണിസ്റ്റു പാര്‍ട്ടിയും വനിതാ പൊതുപ്രവര്‍ത്തകരെ ഇകഴ്ത്തുന്നതിന് ഉദാഹരണം; ലേഖനം വൈറലായി
Oct 22, 2016, 10:40 IST
തിരുവനന്തപുരം: (www.kvartha.com 22.10.2016) പീരുമേട് എംഎല്‍എ ഇ എസ് ബിജിമോളെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്നു തരംതാഴ്ത്തിയതിനെ അതിരൂക്ഷമായി വിമര്‍ശിച്ച് പ്രശസ്ത എഴുത്തുകാരി ദീദി ദാമോദരന്‍ എഴുതിയ ലേഖനം സൂപ്പര്‍ഹിറ്റ്. സിപിഐയുടെ നടപടി സ്ത്രീവിരുദ്ധവും നീതിക്ക് നിരക്കാത്തതുമാണെന്നു ചൂണ്ടിക്കാട്ടിയാണ് ദീദിയുടെ വിമര്‍ശനം.
പ്രമുഖ ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ ദീദി എഴുതുന്ന പ്രതിവാര പംക്തിയിലാണ് ബിജിമോള്‍ക്കു വേണ്ടി ശക്തമായി വാദിക്കുന്നതും സിപിഐ നേതൃത്വത്തെ കുറ്റപ്പെടുത്തുന്നതും. മലയാള സിനിമയിലെ നിരവധി രാഷ്ട്രീയ സിനിമകള്‍ക്ക് തിരക്കഥ എഴുതിയ ടി ദാമോദരന്റെ മകളാണ് ദീദി. രഞ്ജിത്ത് സമീപകാലത്ത് സംവിധാനം ചെയ്ത ഗുല്‍മോഹര്‍ എന്ന സിനിമയുടെ രചന ദീദിയുടേതായിരുന്നു. ശക്തമായ സ്ത്രീപക്ഷ നിലപാടുകള്‍കൊണ്ട് അവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിണറായി സര്‍ക്കാരില്‍ മന്ത്രിയാകാന്‍ പറ്റാതിരുന്നത് തനിക്ക് ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതുകൊണ്ടാണ് എന്ന് ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞുവെന്ന് ആരോപിച്ചാണ് ബിജിമോളെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്താക്കിയത്. നേരത്തേ ഇതേ വിഷയത്തില്‍ അവരെ ഇടുക്കി ജില്ലാ കൗണ്‍സില്‍ താക്കീത് ചെയ്തിരുന്നു.
പെരുമാറ്റത്തിലും നിലപാടുകളിലും കരുത്ത് പ്രകടിപ്പിക്കുകയും പീരുമേട്ടേില്‍ നിന്ന് മൂന്നാംവട്ടവും വിജയിക്കുകയും ചെയ്ത ബിജിമോള്‍ പാര്‍ട്ടിക്ക് ഒരു വിലപ്പെട്ട സ്വത്താണെന്ന് മനസിലാക്കി അവരുടെ കൂടെ നില്‍ക്കുകയാണ് സിപിഐ ചെയ്യേണ്ടതെന്ന് ദീദി എഴുതുന്നു.

വനിതാ പൊതുപ്രവര്‍ത്തകര്‍ ഉള്‍ക്കരുത്ത് പ്രകടിപ്പിക്കുകയും പുരുഷാധിപത്യ നേതൃത്വത്തിന്റെ വിനീത വിധേയയാവുകയും ചെയ്തില്ലെങ്കില്‍ അവരെ ശത്രുക്കളെപ്പോലെ കാണുന്ന രീതി രാഷ്ട്രീയ പാര്‍ട്ടികളില്‍ പൊതുവേ ഉണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ദീദി, കമ്യൂണിസ്റ്റ് പാര്‍ട്ടിപോലും അതില്‍ നിന്ന് മുക്തമല്ല എന്ന് അമ്പരപ്പിക്കുന്നുവെന്ന് വിശദീകരിക്കുന്നു.
വെള്ളിയാഴ്ച രാവിലെ പത്രം പുറത്തിറങ്ങിയതുമുതല്‍ ദീദിയുടെ പംക്തി വലിയ ചര്‍ച്ചയായി മാറി. പ്രവാസി മലയാളികളില്‍ നിന്നുള്‍പ്പെടെ നിരവധി ഫോണ്‍വിളികളാണ് ദീദിയെ അഭിനന്ദിച്ചുകൊണ്ട് ലഭിച്ചത്. ബിജിമോള്‍ എംഎല്‍എയും വിളിച്ച് നന്ദി പറഞ്ഞതായി തന്നെ
വിളിച്ചവരോട് ദീദി പറഞ്ഞു. അതിനിടെ, സംസ്ഥാന കൗണ്‍സിലില്‍ നിന്നു തരംതാഴ്ത്തിയതുകൊണ്ടും മതിയാകാതെ ബിജിമോള്‍ക്കെതിരെ മറ്റൊരു നടപടിക്ക് കൂടി പാര്‍ട്ടി നേതൃത്വം കളമൊരുക്കുകയാണ്.
കഴിഞ്ഞ തവണ എംഎല്‍എ ആയപ്പോള്‍ സ്പീക്കര്‍ നല്‍കുന്ന ഭവനനിര്‍മാണ വായ്പ എടുത്തപ്പോള്‍ പാര്‍ട്ടിയെ അറിയിച്ചില്ലെന്ന പേരിലാണ് ഇത്. ബിജിമോള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചിരിക്കുന്നു എന്നാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇത്തവണ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയപ്പോള്‍ കൂടെ നല്‍കിയ സത്യവാങ്മൂലത്തില്‍ വായ്പയുടെ കാര്യം ബിജിമോള്‍ അറിയിച്ചിരുന്നുവത്രേ.

Keywords: Deedi's column on Bijimol superhit, Thiruvananthapuram, Criticism, Politics, Cinema, Women, Phone call, Idukki, Election, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.