ശനിയാഴ്ച നോട്ടുമാറല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രം; നിയന്ത്രണം ഒരു ദിവസത്തേക്ക്
Nov 18, 2016, 22:39 IST
ന്യൂഡല്‍ഹി: (www.kvartha.com 18.11.2016) രാജ്യത്ത് അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് വീണ്ടും നിയന്ത്രണം ഏര്‍പെടുത്തി. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രമായിരിക്കും ശനിയാഴ്ച നോട്ടുമാറാന്‍ അനുവാദം ലഭിക്കുക. അതേസമയം ബാങ്കിന്റെ മറ്റു ഇടപാടുകള്‍ സാധാരണ രീതിയില്‍ തന്നെ നടക്കും.
ശനിയാഴ്ച മാത്രമായിരിക്കും ഈ നിയന്ത്രണം. അതേസമയം നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് നിയന്ത്രണം വന്നതോടെ ബാങ്കുകളിലെ തിരക്ക് 40 ശതമാനം കുറഞ്ഞതായി ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ അറിയിച്ചു. നേരത്തെ അസാധുവാക്കിയ നോട്ട് മാറാനുള്ള പരിധി 4500 ല്‍ നിന്നും ഒറ്റയടിക്ക് 2000 ആയി കുറച്ചിരുന്നു. ഇതിന് പിന്നാലെ അസാധുവായ നോട്ടുകള്‍ മാറ്റി നല്‍കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായും റിപോര്‍ട്ടുകളുണ്ട്.
Keywords : New Delhi, Bank, National, Senior Citizens, Currency, Exchange.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.