എങ്ങനെയാണ് രണ്ടായിരത്തിന്റെ നോട്ട് സ്കാൻ ചെയ്യുമ്പോൾ മോഡിയും നൂറിന്റെ നോട്ടിൽ പിണറായിയും പ്രസംഗിക്കുന്നത്? സാങ്കേതിക വിദ്യ ഇതാണ്

 


ബംഗളുരു: (www.kvartha.com 20.11.2016) മോഡി വിമർശകർക്ക് പുതിയ ഒരു വിഷയമാണ് കഴിഞ്ഞ ദിവസം ആപ്പിന്റെ രൂപത്തിൽ വീണുകിട്ടിയത്.  'മോഡി കി നോട്ട്' എന്ന ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിന്റെ വീഡിയോ കാണാം. ദിവസങ്ങള്‍ക്കകം വൈറലായ മോഡി കീ നോട്ട് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിച്ചതിന് വിപരീചതമായിട്ടാണ് ഫലിച്ചത്.

രണ്ടായിരം രൂപയുടെ നോട്ടില്‍ മോഡിയുടെ പ്രസംഗത്തിന്റെ പിന്നിലെ സൂത്രമെന്താണെന്ന് വിശദീകരിക്കാം. ക്യൂ ആര്‍ കോഡ് എന്ന ഒരു ഐ ടി സങ്കേതം നമ്മള്‍ നിത്യ ജീവിതത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഒരു പാറ്റേണിലുള്ള ചിത്രങ്ങളെ വിവരങ്ങള്‍ സൂക്ഷിക്കാനുള്ള അല്ലെങ്കില്‍ വിവരങ്ങളിലേക്ക് നയിക്കാനുള്ള ഒരു ടൂള്‍ ആയി ഉപയോഗിക്കുന്ന ഏര്‍പ്പാടാണ് ക്യൂ ആര്‍.

ആ ചിത്രത്തെ ഒരു ക്യൂ ആര്‍ റീഡര്‍ ആപ്പ് ഉള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താല്‍ ആ ചിത്രത്തെ ബന്ധപ്പെടുത്തിയിട്ടുള്ള വിവരങ്ങളിലേക്കു നമ്മള്‍ നയിക്കപ്പെടും.

ഇനി ഈ നോട്ടിലെ വീഡിയോയുടെ സൂത്രം പറയാം. കറന്‍സി നോട്ടുകള്‍ക്കുള്ള ഏറ്റവും വലിയ പ്രത്യേകത അതില്‍ ആലേഖനം ചെയ്തിട്ടുള്ള എല്ലാ ചിത്രങ്ങളും പാറ്റേണുകളും എല്ലാ നോട്ടിലും അച്ചട്ട് ഒരുപോലെയിരിക്കും എന്നുള്ളതാണ്. അപ്പോള്‍ ആ നോട്ടിലെ ഏതെങ്കിലുമൊരു ഭാഗത്തെ പാറ്റേണിനെ / ചിത്രത്തെ ഒരു ക്യൂ ആര്‍ കോഡ് ആയി ഉപയോഗപ്പെടുത്താം. പിന്നീട് ആ കോഡിനെ നമുക്കിഷ്ട്ടമുള്ള വീഡിയോ, പാട്ട്, ചിത്രം, വെബ്‌സൈറ്റ്, തുടങ്ങിയ ഏതിലേക്കും ഹൈപര്‍ലിന്ക് ചെയ്യാവുന്നതാണ്.

ഇപ്പോള്‍ ചെയ്തിട്ടുള്ളത് പുതിയ കറന്‍സിയിലെ ഒരു പാറ്റേണിനെ ഒരു ക്യൂ ആര്‍ കോഡായി പരിവര്‍ത്തിപ്പിച്ച് ഒരു ആപ്പില്‍ സ്‌ക്രിപ്റ്റ് ചെയ്തു. ശേഷം അതേ ആപ്പില്‍ മോഡിയുടെ ഒരു പ്രസംഗത്തിന്റെ വീഡിയോ എംബഡ് ചെയ്തു ചേര്‍ത്തു. കൂടെ ആ ആപ്പില്‍ ആ ക്യൂ ആര്‍ കോഡ് റീഡ് ചെയ്യാനുള്ള ഒരു റീഡര്‍ സൗകര്യം കൂടി ചെയ്തു 'മോഡി കി നോട്ട്' എന്ന പേരില്‍ മൊബൈല്‍ ആപ്പ് ഗൂഗിള്‍ സ്റ്റോറിലോ മറ്റോ അപ് ലോഡ് ചെയ്തു. ഇത് ഒരാള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ആ ആപ്പില്‍ എംബഡ് ചെയ്തിട്ടുള്ള മോഡിയുടെ പ്രസംഗ വീഡിയോയും കൂടെ ഫോണിലേക്ക് വരുന്നു. ഇനി ആ ആപ്പ് ഉപയോഗിച്ച് പുതിയ കറന്‍സി സ്‌കാന്‍ നേരത്തെ ഈ മോഡി വീഡിയോയിലേക്ക് ഹൈപര്‍ലിങ്ക് ചെയ്തു വെച്ച ക്യൂ ആര്‍ കോഡിന് അനുസൃതമായ ചിത്രമോ പാറ്റേണോ നോട്ടില്‍ വരുമ്പോള്‍ മൊബൈല്‍ ആപിലെ റീഡര്‍ അത് ഡിറ്റകറ്റ് ചെയ്യുകയും ആ പ്രസംഗ വീഡിയോയിലേക്ക് റീഡയരക്റ്റ് ചെയ്യുകയും ചെയ്യുന്നു.

ഇത് നിർമ്മിച്ചവർ തന്നെ ഫണ് ആപ് എന്ന രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്. പക്ഷേ ചിലർ മോഡിയെ പ്രമോട്ട് ചെയ്യാൻ ആപ്പ് ഉപയോഗിച്ച് തുടങ്ങിയതോടെ എട്ടിന്റെ പണിയുമായി പ്രതിയോഗികളും കടന്നുവന്നു. നല്ല ഒന്നാന്തരം ടെക്കികള്‍ പുതിയ ആപ്പുകള്‍ ഡിസൈന്‍ ചെയ്തു തുടങ്ങി.

അതിലൂടെ പുതിയ കറന്‍സി സ്‌കാന്‍ ചെയ്യുമ്പോള്‍ മോഡിജിയുടെ തന്തക്കു വിളിക്കുന്ന ക്യൂവിലുള്ള പാവം വീട്ടമ്മമാരുടെ വീഡിയോ, മോഡിജി മുമ്പ് വാങ്ങിയ 25 കോടിയുടെ കൈക്കൂലി കഥ ഡല്‍ഹി നിയമസഭയില്‍ വിശദീകരിക്കുന്ന കെജ്രിവാളിന്റെ പ്രസംഗത്തിന്റെ വീഡിയോ, അങ്ങനെ അറ്റമില്ലാത്ത ട്രോളറുകളുടെ സാധ്യതകളാണ് ഇപ്പോൾ  തുറന്നിട്ടുള്ളത്. ഇതിന്റെ ആദ്യ പടിയാണ് 2,000 രൂപ നോട്ടിന്റെ ഫോട്ടോസ്റ്റാറ്റിലും മോദിയുടെ പ്രസംഗം കാണാന്‍ കഴിയുന്നത്.

പിന്നാലെ നൂറു രൂപ നോട്ട് സ്കാൻ ചെയ്യുമ്പോൾ പിണറായി വിജയൻറെ പ്രസംഗം വന്നു.  സോഷ്യല്‍ മീഡിയയിൽ വ്യാഴാഴ്ച രാത്രിയോടെയാണ് മോഡി കീ നോട്ടിന്റെ പ്രചാരണം തുടങ്ങിയത്. ശനിയാഴ്ച തന്നെ ഫോട്ടോസ്റ്റാറ്റിലും ഈ ആപ് പ്രവര്‍ത്തിക്കും എന്ന വിവരവും പുറത്ത് വന്നു.

എങ്ങനെയാണ് രണ്ടായിരത്തിന്റെ നോട്ട് സ്കാൻ ചെയ്യുമ്പോൾ മോഡിയും നൂറിന്റെ നോട്ടിൽ പിണറായിയും പ്രസംഗിക്കുന്നത്? സാങ്കേതിക വിദ്യ ഇതാണ്

Keywords: Kerala, Narendra Modi, Prime Minister, India, Bangalore, Pinarayi vijayan, Technology, tech, Ban, Video.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia