സമസ്ത പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു
Dec 15, 2016, 08:20 IST
മണ്ണാര്‍ക്കാട്: (www.kvartha.com 15.12.2016) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും പ്രമുഖ മത പണ്ഡിതനുമായ കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു. തച്ചമ്ബാറയിലെ ഇസാഫ് ആശുപത്രിയില്‍ ബുധനാഴ്ച അര്‍ധരാത്രി 12.45 നായിരുന്നു അന്ത്യം.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ബുധനാഴ്ച രാവിലെയോടെ നില ഗുരുതരമായതിനെതുടര്‍ന്ന് അത്യാഹിത വിഭാഗത്തിൽപ്രവേശിപ്പിക്കപ്പെട്ടെങ്കിലും അർധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
മയ്യിത്ത് നിസ്കാരം വ്യാഴാഴ്ച രാവിലെ എട്ട് മണി മുതല്‍ മണ്ണാര്‍ക്കാട് ദാറുന്നജാത്തില്‍ നടക്കും. മൂന്ന് മണിയോടെ കുമരംപുത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ആമ്പാടത്ത് പുന്നപ്പാടി മുഹമ്മദ് എന്ന കുഞ്ഞിപ്പുവിന്റെ മകനായി 1942ലാണ് ജനനം. മാതാവ് പെരിമണ്ണില്‍ ആമിന. ആമ്പാടത്ത് കുഞ്ഞിപ്പു മുസ്‌ലിയാരുടെ മകള്‍ ഫാത്വിമയാണ് ഭാര്യ.
മക്കള്‍: അബ്ദുറഹിമാന്‍ ദാരിമി, അബ്ദുറഹീം ഫൈസി, അബ്ദുല്‍ ജലീല്‍ ഫൈസി, അബ്ദുല്‍ വാജിദ് ഫൈസി, അബ്ദുല്‍ ഫത്താഹ് ഫൈസി, അബ്ദുല്‍ ബാസിത്ത് ഫൈസി, അബ്ദുറാഫി ഫൈസി, അബ്ദുന്നാഫിഅ്, അസ്മ, ഖദീജ, ആമിന, ആയിഷ, ഉമ്മുസുലൈം, സൈനബ്.
മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ പള്ളിക്കുന്ന് സ്വദേശിയായ മുഹമ്മദ് മുസ്ലിയാര്‍ . നീണ്ട കാലം സമസ്തയില്‍ നേതൃപരമായ പങ്കുവഹിച്ചു. 1995 മുതല്‍ സമസ്ത കേന്ദ്ര മുശാവറയില്‍ അംഗമാണ്. 2012 ല്‍ സമസ്ത ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
സമസ്ത അധ്യക്ഷനായിരുന്ന ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാരുടെ മരണത്തെ തുടർന്നാണ് 2016ൽ സമസ്തയുടെ പത്താമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പട്ടിക്കാട് ജാമിഅയില്‍ നിന്നും പ്രഥമ സനദ് ദാന സമ്മേളനത്തില്‍ സനദ് സ്വീകരിച്ച എ.പി മുഹമ്മദ് മുസ്‌ലിയാര്‍ രണ്ടുപതിറ്റാണ്ടിലേറെ കാലം ജാമിഅ നൂരിയ്യയില്‍ പ്രധാന അധ്യാപകൻ, വൈസ് പ്രിന്‍സിപ്പല്‍ എന്നീ പദവികള്‍ വഹിച്ചു.
സമസ്ത ഫത്‌വാ കമ്മിറ്റി അംഗം, സമസ്ത കേരളാ മദ്‌റസാ മാനേജ്‌മെന്റ് പ്രസിഡന്റ്, സമസ്ത പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ്, മണ്ണാര്‍ക്കാട് താലൂക്ക് പ്രസിഡന്റ്, നാട്ടുകല്‍ ഇമാം നവവി ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി, മണ്ണാര്‍ക്കാട് ദാറുന്നജാത്ത് വര്‍ക്കിങ് പ്രസിഡന്റ് തുടങ്ങി വിവിധ സ്ഥാനങ്ങളും വഹിച്ചു വരികയായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ കൂടാതെ നന്തി ദാറുസ്സലാം, ഒറവംപുറം, കണ്ണൂരിലെ മാട്ടൂല്‍, കുളപ്പറമ്പ്, മണലടി, ഏപ്പിക്കാട്, ഇരുമ്പുഴി, ചെമ്പ്രശ്ശേരി, ആലത്തൂര്‍പടി, ജന്നത്തുല്‍ ഉലൂം പാലക്കാട്, പള്ളിശ്ശേരി, കാരത്തൂര്‍, ചെമ്മാട്, മാവൂര്‍ എന്നിവിടങ്ങളിലും മതാധ്യാപനം നടത്തിയിട്ടുണ്ട്.

Summary: Samastha Kerala Jam iyyathul Ulema President A P Mohammed Musliyar Kumaramputhoor passed away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.