പൊതുമാപ്പ്: ഹെല്പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളുമായി ഒ ഐ സി സി ഭാരവാഹികള്‍; ആദ്യദിനത്തില്‍ എത്തിയത് 350 ഓളം പേര്‍

 


ജിദ്ദ: (www.kvartha.com 30.03.2017) സൗദിയില്‍ പ്രഖ്യാപിച്ച പൊതു മാപ്പിന്റെ ആദ്യ ദിനത്തില്‍ കോണ്‍സുലേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളുമായി ഒ ഐ സി സി ഭാരവാഹികള്‍ സജീവമായി രംഗത്ത് ഉണ്ടായിരുന്നു.

ആദ്യ ദിനത്തില്‍ 350 ഓളം പേരാണ് ആവശ്യങ്ങളുമായി കോണ്‍സുലേറ്റില്‍ എത്തിയത്. കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷൈയ്ക്ക് മായി റീജണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീര്‍, സേവന കേന്ദ്ര കണ്‍വീനര്‍ അലി തേക്ക്‌തോട്, ഷറഫിയ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞു മുഹമ്മദ് കൊടശ്ശേരി എന്നിവര്‍ തുടര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച നടത്തി.

പൊതു മാപ്പിനോടനുബന്ധിച്ച് ഒ ഐ സി സി നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് സി ജി യെ അറിയിച്ചു. പരമാവധി ഇന്ത്യക്കാര്‍ക്കിടയില്‍ ആവിശ്യമായ ബോധവല്‍ക്കരണം നടത്തണമെനും പാസ്‌പോര്‍ട്ട് കൈയിലുള്ള പൊതുമാപ്പില്‍ ഉള്‍പ്പെടുന്ന നിയമലംഘകര്‍ക്കു കോണ്‍സുലേറ്റിനെ സമീപിക്കേണ്ടതില്ലെന്നും, പാസ്‌പോര്‍ട്ട് ആവിശ്യമുള്ളവര്‍ക്കു കോണ്‍സുലേറ്റില്‍ വെബ് സൈറ്റിലൂടെ അപേക്ഷ നല്‍കാവുന്നതുമാണ്. 

എന്നാല്‍ അതിനു സഹായകരമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യാക്കാര്‍ക്കിടയില്‍ നടത്തണമെന്നും സി ജി പറഞ്ഞു. ജിദ്ദയുടെ പ്രാന്ത പ്രദേശങ്ങളില്‍ ഉള്ളവരെ സഹായിക്കുന്നതിനായും ഇത്തരം വിവരങ്ങള്‍ പരമാവധി ആളുകളില്‍ എത്തിക്കുന്നതിനും ഒ ഐ സി സി അടക്കമുള്ള സംഘടനകള്‍ക്കു വലിയ പങ്കുവഹിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

പൊതുമാപ്പിന്റെ പരിധിയില്‍ വരുന്ന ഒരു ഇന്ത്യാക്കാരനും ഇളവ് നല്‍കുന്നതില്‍ നിന്നും ഒഴിവാകാന്‍ പാടില്ലെന്നും ഇവര്‍ക്ക് പരമാവധി കുറഞ്ഞ നിരക്കില്‍ യാത്രാ സൗകര്യം ഒരുക്കാന്‍ എയര്‍ ഇന്ത്യയോട് ആവിശ്യപെട്ടിട്ടുണ്ടെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. ജിദ്ദയില്‍ നിന്നുള്ള ഇളവനുവദിച്ചവരുടെ 3000 പാസ്‌പോര്‍ട്ടുകളുടെ വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധികരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ എത്തി കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ജനറല്‍ വി കെ സിംഗിനെ കണ്ടു പൊതു മാപ്പ് കാലയളവില്‍ സ്വികരിക്കേണ്ട നടപടികളെ കുറിച്ച് ഒ ഐ സി സി റീജണല്‍ കമ്മിറ്റി പ്രസിഡന്റും, ഗ്ലോബല്‍ കമ്മിറ്റി അംഗം അബ്ദുറഹീം ഇസ്മാഈലും ചര്‍ച്ച നടത്തിയിരുന്നു. ആനുകൂല്യം ഉപയോഗ പെടുത്തി നാട്ടിലേയ്ക്ക് പോകുന്ന ആവിശ്യക്കാര്‍ക്കു വിമാന ടിക്കറ്റ് നല്‍കണമെന്നും കൂടുതല്‍ വിമാന സര്‍വീസ് ആരംഭിക്കണമെനും ഒ ഐ സി സി നിവേദക സംഘം ആവിശ്യപെട്ടിരുന്നു. 

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ എല്ലാ ബുധനാഴ്ചകളിലും പ്രവര്‍ത്തിച്ചു വരുന്ന പ്രവാസി സേവന കേന്ദ്ര ഹെല്‍പ് ഡെസ്‌ക്, പൊതു മാപ്പിന്റെ കാലയളവില്‍ മറ്റു ദിവസങ്ങളില്‍ കൂടി രാത്രി ഒമ്പതു മണി മുതല്‍ 11 വരെ പ്രവര്‍ത്തിക്കുന്നതായിരിക്കും. ആവിശ്യമായ ഫോറങ്ങള്‍ ഇവിടെ ലഭ്യമായിരിക്കും. കൂടാതെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കു സൗകര്യമൊരുക്കുന്നതാണ്.

 പൊതുമാപ്പ്: ഹെല്പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളുമായി ഒ ഐ സി സി ഭാരവാഹികള്‍; ആദ്യദിനത്തില്‍ എത്തിയത് 350 ഓളം പേര്‍

ഇന്ത്യന്‍ നയതന്ത്ര കാര്യാലത്തില്‍ ലഭിച്ച 11,000 ല്‍ അധികം ആളുകളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഇവിടെ നല്‍കുന്നതാണ്. കോണ്‍സുലേറ്റില്‍ എല്ലാവിധ സഹായങ്ങള്‍ക്കും തുടര്‍ന്നുള്ള ദിവസങ്ങളിലും ഒ ഐ സി സി പ്രവര്‍ത്തകരുടെ സാനിധ്യം ഉണ്ടാകുമെന്ന് പ്രസിഡണ്ട് കെ ടി എ മുനീര്‍, സേവന കേന്ദ്ര കണ്‍വീനര്‍ അലി തെക്കുതോട് എന്നിവര്‍ അറിയിച്ചു.

Also Read:
കാറുമായി കൂട്ടിയിടിക്കാതിരിക്കാനായി വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിഞ്ഞു; ഡ്രൈവറും യുവതിയും ആശുപത്രിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: OICC to help illegal Indian expats, Saudi Airlines, Passport, Website, Air India, Ticket, News, Gulf. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia