വീഡിയോ റെക്കോർഡ് ചെയ്ത് ആത്മഹത്യ: വാട്ട്സ് ആപ്പിൽ വീഡിയോ ഷൂട്ട് ചെയ്ത് പിതാവിനയച്ച ശേഷം ഡ്രൈവർ തൂങ്ങി മരിച്ചു

 


ബിന്ദാപൂർ (ന്യൂ ഡൽഹി): (www.kvartha.com 07.04.2017) വീഡിയോ ഷൂട്ട് ചെയ്ത് വാട്സ് ആപ്പിലൂടെ പിതാവിനയച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഡ്രൈവർ സഞ്ജയ് വര്‍മയെയാണ് (36) സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് പിതാവിനോട് വാട്‌സ് ആപ്പ് സന്ദേശമയക്കുമെന്ന് സഞ്ജയ് പറഞ്ഞിരുന്നു. എന്നാൽ പുതിയ ഫോണിൽ പരിചയമില്ലാത്ത പിതാവ് അരമണിക്കൂറോളം മെസേജിനായി കാത്തു നിന്നെങ്കിലും പിന്നീട് ഉറങ്ങി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സഞ്ജയ് ഒരു വീഡിയോ അയച്ചു. ഇതിന്റെ നോട്ടിഫിക്കേഷൻ വന്നതോടെ പിതാവ് ഉണർന്നു.താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചുള്ളതായിരുന്നു ആ വിഡിയോ.

കുടുംബത്തിലെ ചിലരാണ് ആത്മഹത്യക്ക് കാരണമെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും വീഡിയോയിൽ പറയുന്നുണ്ട്. സഞ്ജയ്‌യുടെ 14ഉം ഒമ്പതും വയസ്സായ രണ്ട് കുട്ടികളെ നോക്കണമെന്നും തന്നോട് പൊറുക്കണമെന്നും സഞ്ജയ് വീഡിയോയിലൂടെ വ്യക്തമാക്കി.

സഞ്ജയ് യുടെ മുത്തശ്ശിയുടെ കരച്ചിൽ കേട്ടാണ് മോഹൻ മുകളിലേക്ക് ഓടിയത്. മുറിയിൽ എത്തിയപ്പോൾ കാണുന്നത്  സഞ്ജയ് ഫാനിൽ കെട്ടി തൂങ്ങി മരിച്ചുനില്‍ക്കുന്നതാണ്.

വീഡിയോ റെക്കോർഡ് ചെയ്ത് ആത്മഹത്യ: വാട്ട്സ് ആപ്പിൽ വീഡിയോ ഷൂട്ട് ചെയ്ത് പിതാവിനയച്ച ശേഷം ഡ്രൈവർ തൂങ്ങി മരിച്ചു

അതേസമയം സംഭവം നടന്ന്  50 ദിവസമായിട്ടും പോലീസ് നടപടിയൊന്നും എടുക്കുന്നില്ലെന്ന് പിതാവ് മോഹൻ സിംഗ് ആരോപിച്ചു. വീഡിയോ അടക്കം കാണിച്ചിട്ടും നിരുത്തരവാദപരമായ സമീപനമാണ് പോലീസ് കൈകൊള്ളുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ മുംബൈയിൽ വീഡിയോ ഷൂട്ട് ചെയ്ത് അർജുൻ എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. സമാനമായ രീതിയിൽ വീഡിയോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത് കന്നഡ ബിഗ് ബോസ് നാല് വിജയി പ്രതമും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: ” 36-year-old Sanjay Verma a DTC driver, told his father the moment he returned from work and retired to his room in southwest Delhi’s Bindapur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia