മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന വരുന്നു 'വുമണ്‍ കളക്ടീവ് ഇന്‍ സിനിമ'; തലപ്പത്ത് മഞ്ജുവും അഞ്ജലി മേനോനും

 


കൊച്ചി: (www.kvartha.com 18.05.2017) മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന വരുന്നു. 'വുമണ്‍ കളക്ടീവ് ഇന്‍ സിനിമ' എന്ന പേരിലാണ് സംഘടന നിലവില്‍ വരുന്നത്. മഞ്ജു വാര്യര്‍, അഞ്ജലി മേനോന്‍, റിമ കല്ലിങ്കല്‍,സജിത മഠത്തില്‍, വിധു വിന്‍സന്റ്, പാര്‍വതി തുടങ്ങിയവരാണ് സംഘടനയുടെ രൂപീകരണത്തിനുപിന്നില്‍. സംഘടനാ നേതൃത്വം വ്യാഴാഴ്ച മുഖ്യമന്ത്രിയെ കാണും. ഇന്ത്യന്‍ സിനിമയില്‍ ഇത്തരത്തില്‍ വനിതകളുടെ സംഘടന നിലവില്‍ വരുന്നത് ആദ്യമായാണ്.

സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് സംഘടനയുടെ ലക്ഷ്യം. നിലവില്‍ ചലച്ചിത്ര മേഖലയിലുള്ള വിവിധ സംഘടനകളിലെ വനിതകള്‍ക്ക് ഈ സംഘടനയുടെയും ഭാഗമാകാം. സിനിമയില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ അടുത്തറിഞ്ഞു പരിഹരിക്കുകയാണ് സംഘടനയുടെ ഉദ്ദേശ്യം.

അതേസമയം അമ്മ, ഫെഫ്ക പോലുള്ള സംഘടനകള്‍ക്കുള്ള ബദലോ ഇത്തരം സംഘടനകളോടുള്ള പ്രതിഷേധമോ അല്ല ഈ കൂട്ടായ്മയിലൂടെ ലക്ഷ്യം വെക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു. സൂപ്പര്‍ താരപദവിയിലുള്ള നടിമാര്‍ മുതല്‍ ഏറ്റവും താഴെ തട്ടില്‍ ജോലി ചെയ്യുന്നവര്‍ വരെയുള്ള മേഖലയാണിത്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ 24 മണിക്കൂറും ജോലി ചെയ്യേണ്ടി വരുന്ന ഇവര്‍ പലതരം പ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ട്. ഇത് ചര്‍ച്ച ചെയ്യാന്‍ ഒരു വേദിയുണ്ടാകുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നും നേതൃത്വം നല്‍കുന്നവര്‍ പറഞ്ഞു.

 മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന വരുന്നു 'വുമണ്‍ കളക്ടീവ് ഇന്‍ സിനിമ'; തലപ്പത്ത് മഞ്ജുവും അഞ്ജലി മേനോനും

അടുത്തിടെ മലയാള സിനിമാ നടിമാര്‍ക്ക് നേരെ അതിക്രമമുണ്ടായ സാഹചര്യത്തില്‍ വനിതാ സിനിമാ പ്രവര്‍ത്തകര്‍ക്ക് വേണ്ടി സംഘടന രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കൂടാതെ സിനിമയിലെ വേതന പ്രശ്‌നവും ഷൂട്ടിംഗ് സെറ്റുകളില്‍ നടിമാര്‍ക്ക് നേരിടേണ്ടി വരുന്ന ചൂഷണവുമൊക്കെയാണ് ഇത്തരത്തിലൊരു സംഘടനയിലേക്ക് നയിച്ചതെന്നും വിവരമുണ്ട്.

Also Read:
അജ്ഞാത യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords:  Manju Warrier to lead women's organization in Malayalam film industry, Kochi, Chief Minister, Cinema, Entertainment, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia