പിഞ്ചു ബാലനെ യുവതി ജീവന്‍ പണയം വെച്ച് രക്ഷിക്കുന്ന വീഡിയോ കാണാം

 


കണെക്റ്റിക്കട്ട്: (www.kvartha.com 12.06.2017) നിയന്ത്രണം വിട്ട് പാഞ്ഞ കാര്‍ ഇടിക്കാന്‍ പോയ ബാലന് ജീവന്‍ പണയം വെച്ച് കവചമൊരുക്കിയ സ്ത്രീ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ശാന്‍ട ജോര്‍ദന്‍ എന്ന സ്ത്രീയാണ് പോലീസുകാരുടെയും ജനങ്ങളുടെയും മനസ്സിലെ ധീരതയായി മാറിയിരിക്കുന്നത്. അമേരിക്കയിലെ കണെക്റ്റിക്കട്ടിലാണ് സംഭവം.

പിഞ്ചു ബാലനെ യുവതി ജീവന്‍ പണയം വെച്ച് രക്ഷിക്കുന്ന വീഡിയോ കാണാം

ബാലനും ശാന്‍ടയും മുമ്പിലും പിറകിലുമായി നടക്കുമ്പോഴായിരുന്നു കാര്‍ വന്നിടിച്ചത്. കാര്‍ ഇടിക്കുന്നതിന്റെ സെക്കന്റുകള്‍ക്ക് മുമ്പ് ശാന്‍ട ആണ്‍കുട്ടിയുടെ മുന്നിലേക്ക് വരികയും ഇരുവരെയും കാറിടിച്ച് തെറിപ്പിക്കുകയുമായിരുന്നു. ശാന്‍ട കുട്ടിയുടെ മുന്നിലേക്ക് വന്നില്ലായിരുന്നെങ്കില്‍ കാറിടിച്ച് കുട്ടി അപ്പോള്‍ തന്നെ മരണപ്പെടുമായിരുന്നുവെന്ന് പോലീസുകാരനായ പെറേസ് പറഞ്ഞു.

ഇടിയുടെ ആഘാതത്തില്‍ ശാന്‍ടയും കുട്ടിയും ചുമരിനും കാറിനുമിടയിലായി ഞെരിഞ്ഞമര്‍ന്നു. ഡ്രൈവറടക്കം മൂന്ന് പേരും പരിക്കുകളോടെ രക്ഷപ്പെട്ടു. അലക്ഷ്യമായി വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: Police in Connecticut are calling a woman a hero after she lunged in front of a young boy moments before an out-of-control car plowed into them, pushing both into a wall. As seen in surveillance footage of the crash below,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia