അജ്മാനിൽ നിർത്തിയിട്ട കാറിൽ സഹോദരിമാർ ശ്വാസം മുട്ടി മരിച്ച നിലയിൽ

 


അജ്‌മാൻ: (www.kvartha.com 05.06.2017) നിർത്തിയിട്ട കാറിൽ സഹോദരിമാർ ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഹെസ്സ (രണ്ട് ) മോസ (നാല്) എന്നിവരെയാണ് പിതാവിന്റെ കാറിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. അജ്‌മാനിലാണ് സംഭവം.

കുട്ടികളെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും അബോധാവസ്ഥയിൽ കാറിൽ കണ്ടത്. ഇവരെ ഉടൻ തന്നെ പുറത്തെടുത്ത് പ്രാഥമിക ചികിത്സയായ സി പി ആർ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് പോലീസ് ആശുത്രിയിലെത്തുകയും ഡോക്ടറുമായി സംസാരിക്കുകയും ചെയ്തതിൽ നിന്ന് കാറിൽ ശ്വാസം മുട്ടിയാണ് കുട്ടികൾ മരിച്ചതെന്ന് കണ്ടെത്തി.

അജ്മാനിൽ നിർത്തിയിട്ട കാറിൽ സഹോദരിമാർ ശ്വാസം മുട്ടി മരിച്ച നിലയിൽ

രണ്ട് മണിക്കൂർ മാത്രമായിരുന്നു കുട്ടികൾ കാറിൽ ഉണ്ടായിരുന്നത്. കാർ പുറത്ത് നിന്ന് ലോക്ക് ചെയ്‌ത് പിതാവും പോയതോടെ കുട്ടികൾ അതിൽ അകപ്പെടുകയായിരുന്നു.

ഇത്തരത്തിൽ കുട്ടികളെ കാറിൽ തനിച്ചാക്കരുതെന്ന് സി ഐ ഡി ഉദ്യോഗസ്ഥൻ പറഞ്ഞു.

Image: Representational

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: Two Emirati sisters, aged two and four years, died of suffocation after they spent two hours in their father's car parked in the courtyard of a house in Ajman.After the family members realised that the girls named Hessah and Moza were missing, a brother approached the car and found out that his sisters were not breathing

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia