പ്രധാനമന്ത്രി അമേരിക്കയിൽ; ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ച്ച തിങ്കളാഴ്ച്ച നടത്തും

 


വാഷിങ്ടണ്‍: (www.kvartha.com 25.06.2017) അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിങ്ടണ്‍ ഡി.സിയിൽ ഞായറാഴ്ചയെത്തി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനിടെ പോര്‍ച്ചുഗലില്‍ നിന്നാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച പ്രധാനമന്ത്രി തിങ്കളാഴ്ച്ച നടത്തും.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ശേഷം ട്രംപുമായി മോദി നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. സുപ്രധാനവും തന്ത്രപരവുമായി കാര്യങ്ങള്‍ ട്രംപുമായി ചര്‍ച്ച ചെയ്യുമെന്ന് മോദി നേരത്തേ വ്യക്തമാക്കിയിരുന്നു. മോദിയും ട്രംപും ഇതിനകം മൂന്നു തവണ ഫോണില്‍ സംഭാഷണം നടത്തിയിട്ടുണ്ട്. ട്രംപ് അധികാരത്തിലെത്തിയ ശേഷം അമേരിക്കയുടെ നയതന്ത്രനയങ്ങള്‍ മാറി വരുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതേ രീതിയില്‍ തുടരാനാകുമോ എന്നു കൂടി നിശ്ചയിക്കുന്ന കൂടികാഴ്ചയായിരിക്കുമിത്. പ്രതിരോധം, തീവ്രവാദം, ഊര്‍ജ്ജം എന്നീ മൂന്നു വിഷയങ്ങളിലൂന്നിയാകും ചര്‍ച്ച. എച്ച്‌-1 ബി വിസ പ്രശ്നം സന്ദര്‍ശനവേളയില്‍ മോദി ഉന്നയിക്കും.

പ്രധാനമന്ത്രി അമേരിക്കയിൽ; ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ച്ച തിങ്കളാഴ്ച്ച നടത്തും

വിസച്ചട്ടങ്ങള്‍ ട്രംപ് ഭരണകൂടം കടുപ്പിച്ചത് ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യയെയാണ്. ഇരുവരും അഞ്ചു മണിക്കൂര്‍ ഒന്നിച്ചു ചിലവഴിക്കും. ട്രംപും മോദിയും ഒറ്റയ്ക്ക് നടത്തുന്ന കൂടികാഴ്ച്ചയ്ക്ക് ശേഷം മാത്രമായിരിക്കും ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ചര്‍ച്ച നടത്തുക. തുടർന്ന് വൈറ്റ് ഹൗസില്‍ നടക്കുന്ന പ്രത്യേക വിരുന്നിലും മോദി പങ്കെടുക്കും. ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇന്ത്യന്‍ സമൂഹത്തിലെ പ്രതിനിധികളും സ്വീകരിക്കാനെത്തി.

Summary
: After a brief stop in Lisbon, Portugal, Prime Minister Narendra Modi arrives in United States in the second leg of his three-nation tour. The last destination is the Netherlands. This is his first visit to US after the Trump administration came to power early this year.

Keywords: National, India, Donald-Trump, Narendra Modi, Prime Minister, President, America, Meeting, Airport, Phone call, World, Politics, News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia